സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്ന ശ്രീബാല.കെ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ഷക്കീലയും സന്തോഷ് പണ്ഡിറ്റും. മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങുന്ന സിനിമ ഇ ഫോര്‍ എന്റര്‍ടെയിന്റ്‌മെന്റും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ദിലീപ് ചാനല്‍ അവതാരകനായി എത്തുന്ന സിനിമയ്ക്ക് മാധ്യരംഗം തന്നെയാണ് പശ്ചാത്തലം. പുതുമുഖമായ മിഥിലയാണ് നായിക. മാധ്യമപ്രവര്‍ത്തകനും നടനുമായ ശശികുമാര്‍, സുഹാസിനി, ലെന, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലിന്റേതാണ് ഈണങ്ങള്‍. സമീര്‍ ഹഖ് ഛായാഗ്രഹണം.
from kerala news edited
via IFTTT