ആട് ഒരു ഭീകരജീവിയായി വന്നുപോയതിന് പിന്നാലെ മലയാള സിനിമയില്‍ വീണ്ടും ഒരു അടുകഥ കൂടി വരുന്നു. മായാബസാര്‍ ഒരുക്കിയ തോമസ് സെബാസ്റ്റിയന്റെ പുതിയ ചിത്രത്തിലാണ് ആട് ഒരു കഥാപാത്രമാകുന്നത്.
ജെമുനാപ്യാരി എന്നാണ് സിനിമയുടെ പേര്. ആട് വര്‍ഗത്തിലെ ഒരു ഇനത്തിന്റെ പേരാണിത്. ഭാരം കുറവാണെങ്കിലും നല്ല ഉയരം വെക്കുന്ന ഇനമാണ് ജെമുനാപ്യാരി.
നാല്‍വര്‍ സംഘത്തിന്റെ യാത്രയാണ് ഈ സിനിമ പറയുന്നത്. ഒരു റോഡ് മൂവിയാണെങ്കിലും ത്രില്ലര്‍ സ്വഭാവമുണ്ട് ചിത്രത്തിന്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോപോയിന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും നമിത പ്രമോദും ജോഡികളാകുന്ന ചിത്രമാണിത്.
കുഞ്ചാക്കോ ബോബന്‍, ജോയ് മാത്യു, ചെമ്പന്‍ വിനോദ്, നീരജ് മാധവ് എന്നിവരാണ് നാല്‍വര്‍ സംഘത്തെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 10ന് പാലക്കാട് ചിത്രീകരണം തുടങ്ങും.
from kerala news edited
via IFTTT