121

Powered By Blogger

Monday, 9 March 2015

വല്യച്ചന്മല തീര്‍ഥാടനം; തിരക്കേറുന്നു











Story Dated: Tuesday, March 10, 2015 07:00


അരുവിത്തുറ: വലിയനോമ്പില്‍ വിശ്വാസികള്‍ക്ക്‌ ആശ്വാസമായി തീര്‍ത്ഥാടനകേന്ദ്രമായ വല്യച്ചന്മല. സമുദ്രനിരപ്പില്‍നിന്ന്‌ ഏറെ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന വല്യച്ചന്മല ശാന്തമായി പ്രാര്‍ത്ഥിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ അനുഗ്രഹമായി മാറി. ടൗണില്‍നിന്നകന്ന്‌ കരിങ്കല്‍കെട്ടുകളാലും പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്നതുമായ സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന പള്ളിയും പീഡാനുഭവ രംഗങ്ങള്‍ ചിത്രീകരിച്ച 14 സ്‌ഥലങ്ങളും യേശുവിന്റെ കല്ലറയും പിയാത്തയും ഉയരം കൂടിയ കുരിശുമെല്ലാം വിശ്വാസികള്‍ക്ക്‌ ഏറെ ആശ്വാസം പകര്‍ന്ന്‌ നിലകൊള്ളുന്നു.


വലിയനോമ്പിലെ എല്ലാ ദിവസവും മലയിലേക്ക്‌ കുരിശിന്റെ വഴി ആചരിക്കണമെന്ന ഇടവകസമൂഹത്തിന്റെ ആവശ്യത്തിന്‌ വികാരി ഫാ. തോമസ്‌ വെടിക്കുന്നേല്‍, ഫാ. ഫിലിപ്പ്‌ ഇരുപ്പക്കാട്ട്‌, ഫാ. അഗസ്‌റ്റിന്‍ തകടിയേല്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ നിത്യേന നൂറുകണക്കിനാളുകളാണ്‌ മല കയറുന്നത്‌.


വിദൂര സ്‌ഥലങ്ങളില്‍നിന്ന്‌ മല കയറാനെത്തുന്നവര്‍ ധാരാളമാണ്‌. ദിവസവും വൈകുന്നേരം 5.15-നാണ്‌ മലയടിവാരത്തുനിന്ന്‌ സ്ലീവാപ്പാത. വെള്ളിയാഴ്‌ചത്തെ സ്ലീവാപ്പാതയ്‌ക്ക്‌ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.










from kerala news edited

via IFTTT