നാല് വയസുള്ള മലയാളി ബാലിക ഓക്‌സ്‌ഫോര്‍ഡില്‍ അന്തരിച്ചു
Posted on: 10 Mar 2015
ഓക്‌സ്‌ഫോര്‍ഡ്: ബാന്‍ബറിയില്‍ താമസിക്കുന്ന കോട്ടയം അരീക്കര സ്വദേശിയായ കൈപ്പാറോട്ട് ബോസ് ജോസിന്റെയും ജൂബി ബോസിന്റെയും മകളായ ക്രിസ്‌ലിന്‍ അന്തരിച്ചു. സഹോദരി കാതറിന്‍. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 11 ന് 11.30 ന് ബാന്‍ബറി സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ ആരംഭിക്കും. ഫാ.റിച്ചാര്‍ഡ് വാട്ടര്‍, ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ.സെബാസ്റ്റ്യന്‍ നരിമറ്റത്തില്‍, ഫാ.സിറിള്‍ ഇടമന, ഫാ.സോജി ഓലിക്കല്‍, ഫാ.പോള്‍ വെട്ടിക്കാട്ട്, ഫാ.ജയ്‌സണ്‍ കരിപ്പായി എന്നിവര്‍ വി.കുര്‍ബാനയിലും മറ്റു സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്ന് ബാന്‍ബറിയിലെ ഹാര്‍ഡ്‌വില്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.
Church Address: St.Johnx Church, 25 South Bar Street, OX169AF
Cemetary Address - Hardwick Hill Cemetary, Southam Road, Banbury, OX161ST
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT