Story Dated: Tuesday, March 10, 2015 06:10
കുട്ടനാട്: നെടുമുടിയില്‍ മൂന്നിടങ്ങളില്‍ നടത്തിയ അനധികൃത തണ്ണീര്‍ത്തട നികര്‍ത്തലിനു സബ് കലക്‌ടര്‍ ഇന്നലെ സ്‌റ്റോപ്പ് മെമ്മോ നല്‍കി. നെടുമുടി വില്ലേജില്‍ തെക്കേമുറിയില്‍ മാപ്പിളശേരി മനോജ് ജോര്‍ജിന്റെ രണ്ട് ഏക്കറോളം ഭൂമി, നടുഭാഗംമുറിയില്‍ വയലില്‍ ബോച്ചന്‍ ജോസി, ഇതിനു സമീപമായി കരിക്കംമഠത്തില്‍ കുര്യാക്കോസ് എന്നിവര്‍ വഴിക്കായി അനധികൃതമായി വയല്‍ നികത്താന്‍ നടത്തിയ ശ്രമമാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.
വിശദമായ മഹസര്‍ തയാറാക്കി സ്‌കെച്ച് സഹിതം റിപ്പോര്‍ട്ട് നല്‍കുമെന്ന് കുട്ടനാട് അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു.കുട്ടനാട്ടില്‍ നിലംനികത്തല്‍ വ്യാപകമായി നടക്കുന്നതിന്റെ അടിസ്‌ഥാനത്തില്‍ താലൂക്കിലെ 14 വില്ലേജുകളില്‍ നിന്നും ഇതുസംബന്ധിച്ച് ജില്ലാകലക്‌ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT