Story Dated: Tuesday, March 10, 2015 07:48
കോട്ടയ്ക്കല്‍: ജോലിവാഗ്ദാനം ചെയ്തു കൊണ്ടുവന്നു പൂട്ടിയിട്ട ബംഗാളി യുവതിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. 20 വയസുള്ള യുവതിയെ മയക്കുമരുന്ന് കുത്തിവച്ച് 20 ദിവസത്തോളം മുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവം ഞായറാഴ്ചയാണ് പുറംലോകം അറിഞ്ഞത്.
കഴിഞ്ഞമാസം 12ന് ബംഗാള്‍ സ്വദേശിയായ ബാബുവാണ് ബിരുദധാരിയായ യുവതിയെ കോട്ടക്കലില്‍ എത്തിച്ചത്്. ാണ് യുവതിയെ കോട്ടക്കലില്‍ എത്തിച്ചത്. ബംഗാളില്‍ നിന്നും 20,000 രൂപയുടെ ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ കോട്ടക്കലില്‍ എത്തിച്ചത്. കോട്ടക്കലില്‍ എത്തിച്ച യുവതിയെ സമീപപ്രദേശമായ കുറ്റിപ്പാലയിലും പുതുപറമ്പിലുമാണ് വിവിധ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ചത്. നാട്ടിലെത്തിയ യുവതിക്ക് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായപ്പോള്‍ ബാബുവിനെ ചോദ്യം ചെയ്തു. ഇതു പുറംലോകം അറിയാതിരിക്കാന്‍ ബാബു പെണ്‍കുട്ടിയെ മയങ്ങാനുള്ള മരുന്നുകുത്തി വച്ച് ബോധരഹിതയാക്കി.
തടവില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി വനിതാദിനമായ ഞായറാഴ്ച കോട്ടക്കല്‍ സ്‌റ്റേഷനിലെത്തി പോലീസിനോടു കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും ചെയ്തു.
പെണ്‍കുട്ടിക്കെതിരെ നിരന്തരമായ പീഡനം നടന്നതായാണ് വൈദ്യപരിശോധനയില്‍ പോലീസിനു ലഭിച്ച വിവരം. ബാബുവിനു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇയാള്‍ കേരളം വിട്ടതായാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു. ബാബുവിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു.
പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടി എവിടെയാണെന്നു പോലും വീട്ടുകാര്‍ക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞത്.
from kerala news edited
via IFTTT