121

Powered By Blogger

Monday, 9 March 2015

പിക്കറ്റ് 43; സംവിധായകന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്ന് നിര്‍മ്മാതാവ്‌











കൊച്ചി: സംവിധായകന്‍ മേജര്‍രവി വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നാരോപിച്ച് 'പിക്കറ്റ് 43' യുടെ നിര്‍മാതാവ് രംഗത്ത്. കരാറില്‍ പറഞ്ഞിരുന്നതിലും 70 ലക്ഷം രൂപ ചിത്രത്തിനായി ചിലവാക്കേണ്ടിവന്നുവെന്ന് നിര്‍മാതാവ് ഒ.ജി. സുനില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് കോടി രൂപക്ക് ചിത്രീകരണം പൂര്‍ത്തിയാക്കാമെന്ന കരാറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കിയപ്പോള്‍ 4.7 കോടി ചിലവായി. ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി വീണ്ടും പണം കണ്ടെത്തേണ്ടി വന്നു. സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതും തിരിച്ചടിയായി. ഫിലിം ബ്രീവറി എന്ന സിനിമാ കമ്പനിയുടെ രണ്ടാമത് ചിത്രമാണ് 'പിക്കറ്റ് 43'. കമ്പനിയുടെ ആദ്യ ചിത്രമായ '22 ഫീമെയില്‍ കോട്ടയം' വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു. പറഞ്ഞ ബഡ്ജറ്റില്‍ തന്നെ ചിത്രം പൂര്‍ത്തീകരിക്കാനുമായി. നേരത്തെ 'കാശ'് എന്ന സിനിമ നിര്‍മിച്ചിരുന്നുവെങ്കിലും ഇതും സാമ്പത്തികമായി പരാജയമായിരുന്നുവെന്നും ഒ.ജി. സുനില്‍് പറഞ്ഞു. മലയാളത്തില്‍ അടുത്തിടെയായി നിര്‍മാതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മിക്ക സിനിമകളും നിര്‍മാതാക്കള്‍ക്ക് നഷ്ടമാണ് നല്‍കുന്നതെന്നും അദ്ദേഹം.


അതേ സമയം ഒ.ജി. സുനിലിന്റെ പരാതി വിശദമായി പരിശോധിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രജപുത്ര പറഞ്ഞു. ഇത്തരത്തിലുള്ള പരാതികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കരാറിലും അല്‍പം പണം കൂടുതല്‍ ചിലവായാല്‍ സാധാരണയായി ആരും പരാതിപ്പെടാറില്ല. എന്നാല്‍ ഇത്തരത്തില്‍ കനത്ത നഷ്ടം നേരിടുമ്പോള്‍ മാത്രമാണ് പരാതികള്‍ ഉണ്ടാകാറുള്ളത്. സുനിലിന്റെ പരാതി ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം തന്നെ അസോസിയേഷന്‍ യോഗം ചേരും. ഇത്തരം സംവിധായകരോട് നിസഹകരണം പുലര്‍ത്തുന്ന കാര്യം അസോസിയേഷന്‍ ആലോചിക്കുമെന്നും രഞ്ജിത്ത് രജപുത്ര അറിയിച്ചു.











from kerala news edited

via IFTTT

Related Posts:

  • വീട്ടമ്മ കാറിടിച്ച്‌ മരിച്ചു Story Dated: Sunday, March 22, 2015 01:55അമ്പലപ്പുഴ: കാല്‍നടയാത്രക്കാരി കാറിടിച്ച്‌ മരിച്ചു. തകഴി പുതുവല്‍വീട്ടില്‍ മുരുകന്‍ ആചാരിയുടെ ഭാര്യ തുളസിയാ(42)ണ്‌ മരിച്ചത്‌. അയല്‍വീട്ടില്‍ പോയി മടങ്ങുമ്പോള്‍ വീടിന്‌ സമീപം ഇന… Read More
  • സിഗരറ്റ്‌ ഗോഡൗണ്‍ കൊള്ളയടിച്ച രണ്ടു പേര്‍ പിടിയില്‍ Story Dated: Sunday, March 22, 2015 03:24തിരൂര്‍: തിരൂരില്‍ വി.എ അബ്‌ദുറഹിമാന്റെ ഉടമസ്‌ഥതയിലുള്ള സിഗരറ്റ്‌ ഗോഡൗണ്‍ കൊള്ളയടിച്ച്‌ 14ലക്ഷം രൂപയുടെ സിഗരറ്റ്‌ മോഷ്‌ടിച്ച കേസില്‍ രണ്ടു പേരെ തിരൂര്‍ സി.ഐ എം. മുഹമ്മദ്‌ ഹനീഫ… Read More
  • റാബീത്ത പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക from kerala news e… Read More
  • യതീഷ്‌ ചന്ദ്രയ്‌ക്ക് ഡി.ജി.പിയുടെ താക്കീത്‌; പ്രകോപനപരമായി പ്രവര്‍ത്തിക്കരുത്‌ Story Dated: Sunday, March 22, 2015 04:07തിരുവനന്തപുരം : ആലുവ റൂറല്‍ എസ്‌.പി യതീഷ്‌ ചന്ദ്രയ്‌ക്ക് ഡി.ജി.പിയുടെ താക്കീത്‌. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലെ സംഭവവികാസങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ നടപടി. പ്രകോപനപരമായി പ്രവര്‍ത്തി… Read More
  • ടാങ്കര്‍ ലോറിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു Story Dated: Sunday, March 22, 2015 01:55അമ്പലപ്പുഴ: ടാങ്കര്‍ ലോറിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ 16 ാം വാര്‍ഡ്‌ നീര്‍ക്കുന്നം കന്നമേല്‍കോണില്‍ പരേതനായ ഗംഗാധരന്റെ മകന്‍ രാജേന്ദ… Read More