121

Powered By Blogger

Monday, 12 August 2019

മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 9722 കോടി

ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ ഇടപാടുകാരിൽനിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകൾ ഈയിനത്തിൽ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകൾ 3566.84 കോടിയും രൂപ പിഴയീടാക്കി. മൊത്തം 9721.94 കോടിരൂപ. റിസർവ്ബാങ്ക് മാർഗരേഖപ്രകാരം ജൻധൻ അക്കൗണ്ടുകളുൾപ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലൻസ് വേണ്ട. മാർച്ച് 31 വരെ ഇത്തരത്തിൽ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത് (35.27 കോടി ജൻധൻ അക്കൗണ്ടുകളടക്കം). ബാക്കിയുള്ള സേവിങ്സ് അക്കൗണ്ടുകൾക്കാണു മിനിമം ബാലൻസ് നിഷ്കർഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ വിവിധ സേവനങ്ങൾക്കു പണം ഈടാക്കാൻ റിസർവ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാൽ, നിലവിൽ മിനിമം ബാലൻസ് വിവിധ ബാങ്കുകളിൽ വിവിധ തരത്തിലാണ്. എസ്.ബി.ഐ. 2017 ജൂണിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് തുക അയ്യായിരമായി ഉയർത്തി. ആ വർഷം ഏപ്രിൽ-നവംബറിൽ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമുയർന്നതോടെ മിനിമം തുക മെട്രോനഗരങ്ങളിൽ 3000 ആയും സെമി അർബൻ കേന്ദ്രങ്ങളിൽ 2000 ആയും ഗ്രാമീണ മേഖലകളിൽ 1000 ആയും കുറച്ചു. പിഴയാകട്ടെ, 10 രൂപമുതൽ 100 രൂപവരെ നികുതിയുൾപ്പെടാതെ എന്ന നിലയിലുമാക്കി. Content Highlights:Minimum balance Banks

from money rss http://bit.ly/31yFSZZ
via IFTTT