121

Powered By Blogger

Monday, 12 August 2019

രാജ്യത്തെ ഏറ്റവുംവലിയ വിദേശ ഡീല്‍: റിലയന്‍സ് സൗദി ആരാംകോയുമായി കൈകോര്‍ക്കുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് കൈമാറുന്നു. 75 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വർഷത്തിൽ പെട്രോകെമിക്കൽ ബിസിനസിൽമാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. മുംബൈയിൽ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് നൽകും. സൗദി അറേബ്യൻ നാഷണൽ പെട്രോളിയം ആന്റ് നാച്വുറൽ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൗദി ആരാംകോ. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തിൽ ലോകത്തിൽതന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ് സൗദി ആരാംകോ. റിലയൻസിന്റെ ജാംനഗർ റിഫൈനിങ് കോംപ്ലക്സിന് പ്രതിദിനം 1.4 ബില്യൺ ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ളശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് മില്യണായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യത്യസ്ത ബിസിനസുകൾ ചെയ്യുന്ന ഇന്ത്യയിലെതന്നെ ഒരേയൊരു കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. ഓയിൽ കെമിക്കൽ ഡിവിഷൻ, ജിയോ, റീട്ടെയിൽ ബിസിനസ് എന്നിങ്ങനെയാണവ. എല്ലാ കമ്പനികളുടെയും പ്രവർത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. RIL announces Indias biggest FDI deal

from money rss http://bit.ly/2KL7wfs
via IFTTT