121

Powered By Blogger

Monday, 12 August 2019

സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാന്‍ തിരുത്തല്‍ നടപടികള്‍

കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നിഫ്റ്റി50 എട്ടു ശതമാനം തിരുത്തലുകളോടെ 10,855 ആയി. ഇതേ കാലയളവിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റർമാർനടത്തിയ ഊർജ്ജിതമായ വിൽപനയിലൂടെ 17,500 കോടി രൂപ എത്തിച്ചേർന്നു. ആഗോള വിപണിയിൽ അതീവ ശ്രദ്ധയോടെയാണ് വിദേശ നിക്ഷേപകർ ഇടപെടുന്നത്. ആപൽസാധ്യതയുള്ള നിക്ഷേപങ്ങൾക്ക് അവർ തയാറല്ല. യു.എസിൽ ഓഹരിവിപണി -3.3 ശതമാനം എന്ന നിലയിൽ താഴോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ജർമ്മനി -8 ശതമാനവും ബ്രിക്സ് രാജ്യങ്ങൾ - 5.3 ശതമാനവും താഴെയാണു നിൽക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യമാണ് ഇതിനു കാരണം. യു.എസ്, യൂറോ മേഖലാ രാജ്യങ്ങൾ, ചൈന, ഇന്ത്യ തുടങ്ങിയ സുപ്രധാന സാമ്പത്തിക ശക്തികളെല്ലാം നിശ്ചലാവസ്ഥയിലാണ്. നടപ്പു വർഷത്തെ കണക്കുകളിൽ ഗണ്യമായ കുറവു വരുത്തിയിട്ടുമുണ്ട്. യു.എസ് -ചൈന വ്യാപാര യുദ്ധം, ബ്രെക്സിറ്റ് ,രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ എന്നിവയാൽ 2020 ലും മാന്ദ്യം തുടരുമോ എന്ന ഭയം നില നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഓഹരി നേട്ടം മിതമായിത്തീരുകയും മൂല്യനിർണയം വികസ്വരമാവുകയും ചെയ്തിരിക്കുന്നു. ഇക്കാരണങ്ങളാൽ ഓഹരികൾക്ക് നിക്ഷേപ ഉപാധി എന്ന നിലയിലുള്ള ആകർഷണം നഷ്ടമാവുകയും പണം ബോണ്ടുകളിലേക്കും സ്വർണത്തിലേക്കും മാറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള ബോണ്ട്, സ്വർണ സൂചികകൾ ഒന്നു മുതൽ അഞ്ചു ശതമാനം വരെ ഉയരുകയുണ്ടായി. ഈ അവസ്ഥയിൽ നിന്നുള്ള തിരിച്ചു വരവിനായി കേന്ദ്ര ബാങ്കുകൾ വിപണിയിൽ ആവശ്യത്തിനു പണം എത്തിക്കുകയും പലിശ നിരക്കു കുറയ്ക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള തിരുത്തൽ നടപടികൾക്കു സന്നദ്ധമാവുകയും സാർത്ഥകമായ ഒരു വ്യാപാര ഉടമ്പടിക്ക് യുഎസും ചൈനയും തയാറാവുകയും വേണം. യഥാസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ഉണ്ടാവുന്ന കാല താമസം ആഗോള സമ്പദ് വ്യവസ്ഥയേയും വിപണിയെ ആകെത്തന്നെയും ബാധിക്കും.ഈ പ്രതികൂലാവസ്ഥയുടെ പ്രതിഫലനം ഇന്ത്യയിൽ ഇരട്ടിയായിട്ടാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള ബജറ്റിൽ പ്രതീക്ഷിച്ചത്ര സഹായ നടപടികൾ ഉണ്ടാകാതിരുന്നതും അഭ്യന്തര ഉൽപാദനത്തിലെ കമ്മി, നികുതി പിരിവിലെ മാന്ദ്യം തുടങ്ങിയ സാമ്പത്തിക കാരണങ്ങളും മഴക്കാലത്തിന്റെ മന്ദഗതിയിലുള്ള തുടക്കവും 2020 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങളെക്കുറിച്ചുള്ള അശുഭ പ്രതീക്ഷകളുമെല്ലാമാണ് ഈ പ്രതിഭാസത്തിനു കാരണം. 2020 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭം വീണ്ടും താഴേക്കു പോകാനുള്ള സാധ്യതയും ഇതു സൃഷ്ടിച്ചു. നിഫ്റ്റി 50പരിധിയിലെ കോർപറേറ്റ് വരുമാനത്തിൽ 20 ശതമാനത്തിലേറെ വളർച്ചയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒന്നാം പാദം കാര്യമായ ചലനങ്ങളില്ലാതെ വർഷാവർഷ നേട്ടം 11 ശതമാനമാണു കാണിച്ചത്. ഓഗസ്റ്റ് 7 ന്റെ കണക്കുകളനുസരിച്ച് 34 കമ്പനികൾ ഫലം പ്രഖ്യാപിച്ചപ്പോൾ വർഷാവർഷ അടിസ്ഥാനത്തിൽ 14 ശതമാനം വരുമാന നേട്ടമാണു കാണിച്ചത്. പ്രതീക്ഷിച്ചതിലും എത്രയോ താഴയാണിത്. വർഷാവർഷം 18 ശതമാനം വളർച്ചയാണ് ഇവയിൽ നിന്നു പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും മോശം പ്രകടനം നടത്തിയത് വാഹന, ലോഹ, എണ്ണ, ടെലികോം ,വാതക മേഖലയിലെ കമ്പനികളാണ്. നിഫ്റ്റി 50 നേട്ടങ്ങൾ വർഷാവർഷം 10 ശതമാനത്തിലെത്തിയാൽ കോർപറേറ്റ് ലാഭം അടുത്ത 9 മാസത്തിൽ 22.5 ശതമാനത്തിലേറെ വളരണം. എന്നാൽ 2020 സാമ്പത്തിക വർഷത്തെ മൊത്ത അഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 6.9 ശതമാനമായി താഴുമെന്നായതോടെ ഇതു നടക്കുമെന്നു തോന്നുന്നില്ല. റിസർവ് ബാങ്കും ഗവണ്മെന്റും സഹായ നടപടികൾ പ്രഖ്യാപിച്ചാൽ 2020 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. റിപ്പോ നിരക്ക് 35 യുെ ൽ നിന്ന് 5.4 ശതമാനമാക്കി കുറച്ചുകൊണ്ട് പ്രതീക്ഷിച്ചതിലേറെയുള്ള ഇളവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇത്തരം സന്തുലന നടപടികൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാരണം ഇന്ത്യയിലെ യഥാർത്ഥ പലിശ നിരക്ക് 550 യു െആണിപ്പോൾ. (നിർവചനം-ദീർഘകാലഅടിസ്ഥാന നിരക്കിൽ നിന്ന് ഏറ്റവും ഒടുവിലെ ഉപഭോക്ൃത വില സൂചിക കുറയ്ക്കുമ്പോൾ) വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ ഊർജ്ജിത വിപണനം മൂലം ഓഹരിവിപണി വഷളായിരുന്നു. ട്രസ്റ്റുകൾ എന്ന നിലയിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എജക കൾക്ക് ഏർപ്പെടുത്തിയ വർധിച്ച തോതിലുള്ള തീരുവയും പ്രതികൂലമായി ബാധിച്ച ഘടകങ്ങളിലൊന്നാണെന്ന് വിപണി കരുതുന്നുണ്ട്. 30 മുതൽ 40 ശതമാനം വരെയാണ് ഇവയ്ക്കു നികുതി. എജക കളെ അതി സമ്പന്ന വിഭാഗത്തിൽപെടുത്തി നികുതി ചുമത്തുക ധന മന്ത്രാലയത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നു വേണം മനസിലാക്കാൻ. അവയെ കമ്പനികളാക്കി മാറ്റുന്നതിൽ നിയന്ത്രണങ്ങളും വെല്ലുവിളികളുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. എജക കളിലൂടെ സ്വരൂപിച്ചിട്ടുള്ള വരുമാനത്തിനു മുഴുവൻ പഴയ നികുതി ബാധകമാക്കുകയും ഭാവിയിലെ വരുമാനങ്ങൾ്ക്കു മാത്രം നിലവിലുള്ള നികുതി വ്യവസ്ഥ ബാധകമാക്കുകയും ചെയ്തുകൊണ്ട് പുതിയ നികുതി നയം മൂലമുണ്ടാകാവുന്ന ബാധ്യതയിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2MdNMo7
via IFTTT