121

Powered By Blogger

Sunday, 19 January 2020

കേരളത്തിലെ ഉയർന്ന ‘റെറ’ രജിസ്‌ട്രേഷൻ നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ നടുവൊടിക്കുന്നു

കുറഞ്ഞ വിലയിലും സുതാര്യതയിലും ഉപഭോക്താക്കൾക്ക് ഫ്ലാറ്റുകൾ വില്ലകളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന 'റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി' (റെറ)യിലെ രജിസ്ട്രേഷൻ ഇനത്തിൽ സംസ്ഥാനം ഈടാക്കുന്നത് വൻതുക. മറ്റു സംസ്ഥാനങ്ങളെക്കാൾ ഏകദേശം അഞ്ച് ഇരട്ടിയാണ് കേരളത്തിലെ 'റെറ' രജിസ്ട്രേഷൻ ഫീസ്. നിർമാണത്തിലിരിക്കുന്ന പാർപ്പിട സമുച്ചയങ്ങൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപ നിരക്കിലാണ് രജിസ്ട്രേഷൻ ഫീസായി കേരളം ഈടാക്കുന്നത്. പുതിയ കെട്ടിടത്തിന് 50 രൂപയും വാണിജ്യ കെട്ടിടത്തിന് 100 രൂപയുമാണ് നിരക്ക്. മൊത്തം ഫ്ളോർ ഏരിയയ്ക്കാണ് ഇത്. കൂടാതെ, പ്ലോട്ടിന് ചതുരശ്ര മീറ്ററിന് 10 രൂപയുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പാർപ്പിട സമുച്ചയത്തിന് ചതുരശ്ര മീറ്ററിന് മൊത്തം അഞ്ച് മുതൽ 10 രൂപ വരെ മാത്രം ഈടാക്കുന്ന സ്ഥാനത്താണ് ഇത്. മറ്റു സംസ്ഥാനങ്ങളിൽ വാണിജ്യ കെട്ടിടത്തിനും കുറഞ്ഞ നിരക്കാണുള്ളത്. ചതുരശ്ര മീറ്ററിന് ശരാശരി 10 മുതൽ 25 രൂപ വരെയാണ് നിരക്ക്. എന്നാൽ, കേരളത്തിൽ ഇത് 100 രൂപയാണ്. നിലവിലെ നിരക്ക് വച്ച് ഒരേക്കർ സ്ഥലത്ത് 10,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമിക്കണമെങ്കിൽ ഏകദേശം 5.5 ലക്ഷം രൂപ 'റെറ' രജിസ്ട്രേഷൻ ഇനത്തിൽ ബിൽഡർമാർ ചെലവിടണം. വാണിജ്യ കെട്ടിടമാണെങ്കിൽ 10.5 ലക്ഷം രൂപയായി ഇത് ഉയരും. തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസും കൂടിയാകുമ്പോൾ വൻ ബാധ്യതയാണ് കേരളത്തിലെ ബിൽഡർമാർക്ക് വരുന്നത്. കേരളത്തിലെ ഉയർന്ന നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുമെന്നാണ് ബിൽഡർമാരുടെ ആശങ്ക. ഉയർന്ന നിരക്ക് ആത്യന്തികമായും ഉപഭോക്താവിന്റെ കൈയിൽനിന്ന് ഈടാക്കുന്നതു കാരണം വിൽപ്പനയെ ബാധിക്കുമെന്നാണ് പറയുന്നത്. മറ്റു സംസ്ഥാനങ്ങൾ കുറഞ്ഞ നിരക്ക് ഏർപ്പെടുത്തുമ്പോൾ ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിരക്ക് കേരളം ഏർപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ബിൽഡർമാരുടെ ചോദ്യം. ഭൂമിക്ക് വില കൂടുതലുള്ള ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ കേരളത്തെക്കാളും കുറവാണ് നിരക്ക്. കൂടാതെ, മറ്റു സംസ്ഥനങ്ങളിൽ ഫീസിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഉയർന്ന പരിധിയില്ല. അതോറിറ്റിയുടെയും അപ്പലേറ്റ് അതോറിറ്റിയുടെയും ചെലവ് രജിസ്ട്രേഷൻ ഇനത്തിലാണ് കണ്ടെത്തേണ്ടത്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം കുറവാണ്. അതാവാം ഉയർന്ന നിരക്ക് കേരള സർക്കാർ നിശ്ചയിച്ചതെന്ന് കേരള 'റെറ' ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും 'റെറ' രജിസ്ട്രേഷന് കേരളത്തിൽ ഉയർന്ന നിരക്കാണ്. വ്യക്തികൾക്ക് 25,000 രൂപയും സ്ഥാപനങ്ങൾക്ക് 2.5 ലക്ഷം രൂപയുമാണ് ഫീസ്. ഇതും കേരളത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്. അടുത്തിടെ കെട്ടിടനിർമാണ നിയമങ്ങളിൽ വന്ന മാറ്റവും നിർമാണ മേഖലയിലെ വിവിധ ഫീസ് നിരക്കുകൾ കൂട്ടിയിരുന്നു. അതിന്റെ കൂടെയാണ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന റെറ. sanishwyd@gmail.com

from money rss http://bit.ly/2G8w9Rz
via IFTTT