121

Powered By Blogger

Saturday, 1 February 2020

പൊതുബജറ്റ് 2020- നികുതിയിളവ്, അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷികമേഖലയ്ക്കും ഊന്നല്‍

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയും ആദായ നികുതി നിരക്കുകളിൽ കുറവ് വരുത്തിയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട് മണിക്കൂർ 40 മിനുട്ട് നീണ്ടുനിന്നു. മോദിസർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ട് ബജറ്റ് അവതരണം ആരംഭിച്ച ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ഊന്നിപ്പറഞ്ഞു. കാർഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളിൽ വൻ പദ്ധതികൾ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ആദായ നികുതിഘടനയിൽ വരുത്തിയ മാറ്റമാണ് ബജറ്റിലെ പുതിയ നിർദേശം. നികുതി പരിഷ്കരണം പുതിയ പദ്ധതിയായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ഘടനയിലൂടെ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവുകൾക്ക് പുറമേ 78000 രൂപയുടെ നേട്ടം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതോടെ സർക്കാരിന് 40000 കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്കായി പതിനാറിന വികസന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 2.83 ലക്ഷം കോടി ഇതിനായി ചെലവഴിക്കും. കിസാൻ റെയിൽ, കിസാൻ ക്രെഡിറ്റ് കാർഡ്, കൃഷി ഉഡാൻ തുടങ്ങിയ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ അനുവദിച്ചുകൊണ്ട് സ്റ്റഡി ഇൻ ഇന്ത്യ പ്രഖ്യാപനവും ധനമന്ത്രി നടത്തി. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപവും ദേശീയ പോലീസ് സർവകലാശാലയും ഓൺലൈൻ ഡിഗ്രി കോഴ്സുകളും പുതിയ നിർദേശങ്ങൾ. വനിതാക്ഷേമത്തിനായി 28600 കോടി പ്രഖ്യാപിച്ചു. ആദിവാസി ക്ഷേമത്തിന് 53700 കോടി, പട്ടികജാതി-പിന്നോക്ക വികസന വിഭാഗക്ഷേമത്തിന് 85000 കോടി ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വർഷം കൊണ്ട് 100 ലക്ഷം കോടി രൂപയും വ്യാവസായ വാണിജ്യവികസനത്തിന് 273000 കോടിയും ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടിയും ഊർജമേഖലയ്ക്ക് 22000 കോടിയും ബജറ്റിൽ വകയിരുത്തി. 2024ഓടെ നൂറ് പുതിയ വിമാനത്താവളങ്ങൾ രാജ്യത്ത് നിർമിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംരംഭകത്വത്തിനും സാങ്കേതികതയ്ക്കും ബജറ്റിൽ ഊന്നൽ നൽകുന്നുണ്ട്. ബജറ്റിന്റെ വിശദാംശങ്ങൾ വായിക്കാം- UNION BUDGET 2020 Content Highlights:Finance Minister Nirmala Sitaraman presented Union Budget 2020

from money rss http://bit.ly/31gJqBh
via IFTTT