121

Powered By Blogger

Saturday, 1 February 2020

11 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി 988 പോയന്റ് കൂപ്പുകുത്തി

മുംബൈ: 11 വർഷത്തെ ചരിത്രത്തിലാദ്യമായി ബജറ്റ് ദിവസം ഓഹരി വിപണി ആയിരത്തോളം പോയന്റ് കൂപ്പുകുത്തി. സെൻസെക്സ് 987.96 പോയന്റ് താഴ്ന്ന് 39,735.53ലും നിഫ്റ്റി 318.30 പോയന്റ് നഷ്ടത്തിൽ 11643.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 611 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1726 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബജറ്റിൽ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് നീക്കിയത് ഇൻഷുറൻസ് കമ്പനികൾ ഉൾപ്പടെയുള്ളവയുടെ ഓഹരി വിലയിടിച്ചു. അടിസ്ഥാന സൗകര്യവികസനം, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികൾ നാലുശതമാനംവരെ നഷ്ടത്തിലായി. ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ആറുശതമാനംവരെ താഴ്ന്നു. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, നെസ് ലെ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി വലിയ പ്രതീക്ഷകൾ വെച്ചു പുലർത്തിയ ബജറ്റ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു. സാമ്പത്തിക മേഖലയ്ക്ക് ശക്തമായ പിന്തുണ ഉണ്ടാകുമെന്നും സർക്കാർ തലത്തിൽ കൂടുതൽ പണം ചിലവഴിക്കുമെന്നും കരുതപ്പെട്ടിരുന്നു. വിശദാംശങ്ങളിൽ രണ്ടും കുറവാണ്. 2020 സാമ്പത്തിക വർഷത്തെ ധനകമ്മി നിയന്ത്രിച്ചു നിർത്താനുള്ള തീരുമാനം ഗുണകരമാണ്. എന്നാൽ ഇത് 2021 സാമ്പത്തിക വർഷത്തേക്കു കൂടി നീട്ടിയിരുന്നെങ്കിൽ അത് വിപണിക്ക് കൂടുതൽ ആത്മവിശ്വാസം പകരുമായിരുന്നു. സാധാരണഗതിയിൽ പൊതുജനത്തിനും കോർപറേറ്റുകൾക്കും നികുതിയിളവു നൽകുകയും കർഷകരുടെ വരുമാനത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്ത ബജറ്റ് ഗുണകരമായി പരിഗണിക്കപ്പെട്ടേനെ. എന്നാൽ സാഹചര്യം ഇതിലും എത്രയോ കൂടുതൽ ആവശ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Sensex crashes almost 1000 pts

from money rss http://bit.ly/3b6XpOL
via IFTTT