121

Powered By Blogger

Friday, 26 March 2021

കാളകളുടെ ആധിപത്യം: സെൻസെക്‌സ് 568 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: മെറ്റൽ, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. സെൻസെക്സ് 568.38 പോയന്റ് ഉയർന്ന് 49,008.50ലും നിഫ്റ്റി 182.40 പോയന്റ് നേട്ടത്തിൽ 14,507.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക(3.6%)ഉൾപ്പെട എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കല്യൺ ജൂവലേഴ്സ് ഓഹരി 15ശതമാനം നഷ്ടത്തിൽ 73.90ലാണ് വിപണിയിൽ ലിസ്റ്റ്ചെയ്തത്. ദിനവ്യാപാരത്തിനിടെ 81 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 74.40 രൂപയിൽ ക്ലോസ്ചെയ്തു. 87 രൂപയായിരുന്നു ഇഷ്യു പ്രൈസ്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരിയാകട്ടെ നാലുശതമാനം നഷ്ടത്തിൽ 292 രൂപയിലായിരുന്നു ലിസ്റ്റിങ്. 305 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ദിനവ്യാപാരത്തിനിടെ 271 രൂപ നിലവാരംവരെ താഴ്ന്ന ഓഹരി 272 രൂപയിലാണ് ക്ലോസ്ചെയ്തത്. Bulls beat bears after 2 days; Sensex gains 568 pts

from money rss https://bit.ly/3lWNGjQ
via IFTTT