121

Powered By Blogger

Wednesday, 31 March 2021

റിലയൻസിന്റെ സഹായത്തോടെ ബിഗ് ബസാറിന്റെ മെഗാ ഡിസ്‌കൗണ്ട് സെയിൽ വരുന്നു

ഫ്യൂച്ചർ ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ ഒരുവർഷത്തിനുശേഷം മെഗാ വിലക്കിഴിവ് വില്പനയുമായി വരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാകും ബിഗ് ബസാറിന്റെ മെഗാ സെയിൽ. ഉത്പന്നശേഖരണം, വിപണനം എന്നിവയെക്കെല്ലാം റിലയൻസിന്റെ സഹായമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 15 വർഷംമുമ്പ് അവതരിപ്പിച്ച 2,500 രൂപയുടെ ഷോപ്പിങിനൊപ്പം 500 രൂപയുടെ ഉത്പന്നങ്ങൾ സൗജന്യമായി നൽകുന്ന ഓഫറാകും ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചേക്കുക. ചാനൽ, അച്ചടി, ഡിജിറ്റൽ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പരസ്യ കാമ്പയിനും സംഘടിപ്പിക്കും. റിലയൻസ് ജിയോ മാർട്ടിൽനിന്ന് താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഫ്യൂച്ചർ ഗ്രൂപ്പ് ഉത്പന്നങ്ങൾ ശേഖരിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ വിതരശൃംഖല, ഗോഡൗൺ സൗകര്യം തുടങ്ങിയവ മൂന്നുമാസത്തോളമായി റിലയൻസ് പ്രയോജനപ്പെടുത്തിവരുന്നുണ്ട്. റിലയൻസ് റീട്ടെയിലിൽനിന്ന് ഇതിനകംതന്നെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ കൺസ്യൂമർ ഗുഡ്സ് സ്ഥാപനമായ ഫ്യൂച്ചർ കൺസ്യൂമർ ആൻഡ് അപ്പാരൽ മാനുഫാക്ചറിങ് കമ്പനിക്ക് വൻതോതിൽ ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷമാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് റിലയൻസിന് വിൽക്കാൻ കരാറിലെത്തിയത്. ആമസോണുമായി ദീർഘനാളത്തെ കോടതി വ്യവഹാരത്തിനും അത് വഴിവെച്ചു. Future Groups Big Bazaar to conduct mega discount sale in April

from money rss https://bit.ly/3djO2Nv
via IFTTT