121

Powered By Blogger

Wednesday, 10 June 2020

കോവിഡ് ചികിത്സ: ക്ലെയിംചെയ്യുന്ന തുകയില്‍ 25% കുറവുവരുത്താന്‍ കമ്പനികള്‍

കോവിഡ് ചികിത്സയ്ക്കുള്ള ഇൻഷുറൻസ് ക്ലെയിമിൽ 25ശതമാനത്തോളം കിഴിച്ചുള്ളതുകയാകും കമ്പനികൾ നൽകുക. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യാത്ത വസ്തുക്കളും ഉപകരണങ്ങളും കോവിഡ് ചികിത്സയുടെ ഭാഗമായതിനാലാണിത്. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ എണ്ണവും വിലയും വൻതോതിൽ വർധിക്കുന്നത് ചികിത്സ ചെലവേറിയതാക്കിയിട്ടുണ്ട്. 50,000 രൂപമുതൽ ഒരു ലക്ഷംരൂപവരെയുള്ള ചെലവ് ഒരു ലക്ഷം രൂപമുതൽ രണ്ടുലക്ഷരൂപവരെ ഉയർന്നതായി ഇൻഷുറൻസ് കമ്പനികൾ പറയുന്നു. വൻകിട ആശുപത്രികളിൽ ആറുലക്ഷംരൂപവരെയാണ് ഈടാക്കുന്നത്. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കർ ഇതര വസ്തുക്കൾ പരിരക്ഷയ്ക്കുകീഴിൽവരില്ലെന്നാണ് കമ്പനികളുടെ നിലപാട്. കോവിഡ് വ്യാപനംതടയാൻ ഉപയോഗിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ പിപിഇ കിറ്റ്, പ്രത്യേക ഗ്ലൗസുകൾ, ഗ്ലാസ് കവചങ്ങൾ, എൻ-95 മാസ്ക് ഇവയെല്ലാം മറ്റ് ഉപഭോഗവസ്തുക്കളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണമാത്രം ഉപയോഗിക്കുന്നവയായതിനാൽ വൻതുകയാണ് ഇവയ്ക്കുമാത്രംചെലവുവരുന്നത്. പിപിഇ കിറ്റുകളുടെ വിലയോടൊപ്പം ടിഷ്യു പേപ്പർ, ക്രേപ്പ് ബാൻഡേജ്, ഗൗൺ, പാദരക്ഷ കവറുകൾ എന്നിവയുടെയെല്ലാം ചെലവ് ആശുപത്രി ബില്ലിലുണ്ടാകുമെങ്കിലും ഇയൊന്നും ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരില്ല. അതുകൊണ്ടാണ് മൊത്തം ബില്ലിൽ 25ശതമാനത്തോളം കുറച്ചുള്ളതുകയാകും നൽകുകയെന്ന് കമ്പനികൾ പറയുന്നത്. കേരളത്തിൽ കോവിഡ് ചികിത്സ സൗജന്യമായാണ് സർക്കാർ നൽകുന്നതെങ്കിലും മറ്റുസംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടിവരുന്നത്. Insurer may not pay 25% of covid hospital bill

from money rss https://bit.ly/2AgB7fT
via IFTTT