121

Powered By Blogger

Wednesday, 10 June 2020

ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപവുമായി എട്ടാമത്തെ സ്ഥാപനം: 150 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും

റിലയൻസ് ജിയോയിലേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിഡി ക്യാപിറ്റലാണ് പുതിയതായി എത്തുന്ന സ്ഥാപനം. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. നിലവിൽ ഏഴുസ്ഥാപനങ്ങൾമൊത്തം 97,885.65 കോടി(13 ബില്യൺ ഡോളർ)രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ടിപിഡികൂടി നിക്ഷേപം നടത്തുന്നതോടെ യുഎസിൽനിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസിൽ ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്. ഉബർ, എയർബിഎൻബി, സർവെ മങ്കി തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനമാണ് ടിപിജി. ജിയോയിൽ ഇവർ 150 ബില്യൺ ഡോളർ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പാണ് ആഗോള നിക്ഷേപ സ്ഥാപനങ്ങളിൽനിന്നും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇത്രയുംതുകയുടെ നിക്ഷേപം സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്. US private equity firm TPG Capital looks to invest up to $1.5 billion in Jio Platforms

from money rss https://bit.ly/2MOWx6s
via IFTTT