121

Powered By Blogger

Wednesday, 10 June 2020

രണ്ടുവര്‍ഷംകൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 1000ശതമാനത്തിലേറെ നേട്ടം

കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലൊന്നും ഈ ഓഹരിക്ക് തടസ്സമായില്ല. രണ്ടുവർഷംകൊണ്ട് നിക്ഷേപകർക്ക് നൽകിയത് 1000ശതമാനത്തിലേറെ ആദായം. അദാനി ഗ്രീൻ എനർജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിയുടെ കരാർകൂടി ലഭിച്ചതോടെ കോവിഡ് കാലത്തും ഓഹരി വില കുതിച്ചു. 8000 മെഗാവാട്ടിന്റെ പ്ലാന്റ് നിർമിക്കുന്നതിനാണ് പൊതുമേഖസ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ അദാനി ഗ്രീൻ എനർജിക്ക് 45,000 കോടി രൂപയുടെ കരാർ നൽകിയത്. തുടക്കത്തിൽ 29.40 രൂപയായിരുന്ന ഓഹരിയുടെ വില എക്കാലത്തെയും ഉയർന്ന നിലവാരമായ 328.35 നിലവാരത്തിലെത്തിയത് കഴിഞ്ഞദിവസമാണ്. പുതിയ കരാർ ലഭിച്ചതോടെ രണ്ടു വ്യാപാര ദിനങ്ങിളിലായി ഓഹരിവില അപ്പർ സർക്യൂട്ട് ഭേദിക്കുകയും ചെയ്തു. 2021ൽ 1,300 മെഗാവാട്ടിന്റെ പദ്ധതി പൂർത്തിയാക്കാനാണ് അദാനി ഗ്രീൻ എനർജി ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവർഷം 1,100-1,500 മെഗാവാട്ടിന്റെ വിൻഡ്, സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിനായി 10,000 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക. ഓഹരി വില കുതിച്ചതോടെ അദാനി ഗ്രീൻ എനർജിയുടെ വിപണമൂല്യം 44,450 കോടിയായി ഉയർന്നു. 2020 മാർച്ച് പാദത്തിൽ 55.64 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞവർഷം ഇതേപാദത്തിൽ 94.08 കോടിരൂപ നഷ്ടമുണ്ടാക്കിയസ്ഥാനത്താണിത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അദാനി എന്റർപ്രൈസസിന്റെ ഭാഗമായിരുന്നു. 2018 ജൂൺ 18നാണ് മറ്റൊരുകമ്പനിയായിമാറി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. കമ്മോഡിറ്റി ട്രേഡിങ് ബിസിനസിനായി ഗൗതം അദാനിയാണ് അഹമ്മദാബാദ് ആസ്ഥാനമായി അദാനി ഗ്രൂപ്പ് സ്ഥാപിച്ചത്. ഊർജം, കാർഷികം, ലോജിസ്റ്റിക്സ്, റിലയൽ എസ്റ്റേറ്റ്, ധനകാര്യം, വ്യോമയാനം, പ്രതിരോധം തുടങ്ങി നിരവധിമേഖലകളിലേയ്ക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് പിന്നീടാണ്. മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്.കഴിഞ്ഞകാലത്തെ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലായതിനാൽ അദാനി ഗ്രീൻ എനർജിയുടെ ഓഹരിയിൽ കരുതലോടെവേണം നിക്ഷേപിക്കാൻ. ഓഹരിയിൽ നിക്ഷേപിക്കുന്നതിനുള്ള ശുപാർശയായി ഇതിനെ കരുതേണ്ടതില്ല.

from money rss https://bit.ly/37i56Qi
via IFTTT