121

Powered By Blogger

Thursday, 29 April 2021

വിലക്കുറവിൽ വീഴരുത്; ഓൺലൈൻ ഷോപ്പിങ് വിശ്വസനീയ സൈറ്റുകളിൽനിന്നുമാത്രം

തിരുവനന്തപുരം: ''വിലക്കുറവുണ്ടെന്നുകണ്ട് ഏതെങ്കിലും വെബ്സൈറ്റിൽനിന്ന് ഓൺലൈൻ ഷോപ്പിങ്ങിന് ഇറങ്ങിപ്പുറപ്പെടരുത്. വിശ്വസനീയമായ സൈറ്റുകളിൽനിന്നുമാത്രം സാധനങ്ങൾ വാങ്ങുക. ഇല്ലെങ്കിൽ കബളിക്കപ്പെട്ടേക്കാം'' -സൈബർ പോലീസ് തന്നെ പലതവണ നൽകിയ മുന്നറിയിപ്പാണിത്. സാധനങ്ങൾ കൊണ്ടുവരുമ്പോൾമാത്രം പണം നൽകിയാൽ മതിയെന്ന (കാഷ് ഓൺ ഡെലിവറി) വ്യവസ്ഥയിലാണ് ഇവരിൽപലരും തട്ടിപ്പുനടത്തുന്നത്. തുക നൽകി ആളെ മടക്കിയശേഷമാകും പാഴ്സൽ പൊട്ടിച്ചുനോക്കുക. ഓർഡർചെയ്ത സാധനങ്ങൾക്കുപകരം പാഴ്വസ്തുക്കളാകും പാഴ്സലിലുണ്ടാവുക. വിതരണക്കാരനെ സംബന്ധിച്ചിടത്തോളം പാഴ്സൽ മേൽവിലാസക്കാരന് എത്തിക്കുക എന്നതുമാത്രമാണ് ചുമതല. തട്ടിപ്പുകാരും ഓൺലൈൻ ഇടപാടുകളിലൂടെയാകും വിതരണക്കാരെ കണ്ടെത്തുക. ഓരോ പാഴ്സലിനും നിശ്ചിതതുക അവർക്ക് പ്രതിഫലം നൽകും. കബളിപ്പിക്കലിന് ഇരയാകുന്നവർക്ക് പാഴ്സൽ ഏജൻസിവരെ മാത്രമാകും എത്താനാകുക. പരാതിക്കാർക്ക് പിടിപാടുണ്ടെങ്കിൽ പാഴ്സൽ ഏജൻസിക്കാർ തുക തിരിച്ചുനൽകും. പരാതിക്കാർ സാധാരണക്കാരാണെങ്കിൽ പാഴ്സൽ ഏജൻസിക്കാരും കൈയൊഴിയും. ഇത്തരത്തിൽ കബളിക്കപ്പെട്ടവർ ഒട്ടേറെയാണ്. പ്രശസ്ത ഓൺലൈൻ സൈറ്റുകളെല്ലാം അതേരീതിയിൽ വിശ്വാസ്യതയുള്ള പാഴ്സൽ ഏജൻസികൾക്കാണ് വിതരണക്കരാർ നൽകിയിട്ടുള്ളത്. പാക്കിങ് ഏതെങ്കിലുംതരത്തിൽ പൊളിച്ചതായി ശ്രദ്ധയിൽപ്പെട്ടെങ്കിൽ പാഴ്സൽ സ്വീകരിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബുക്കുചെയ്താൽ പാഴ്സൽ വീട്ടിലെത്തുന്നതുവരെയുള്ള പാഴ്സൽ യാത്ര ഓൺലൈനിൽ പരിശോധിക്കാനുമാകും. റിട്ട. ഡി.ജി.പി.യെ കബളിപ്പിച്ചത് സ്ഥിരം തട്ടിപ്പുകാർ റിട്ട. ഡി.ജി.പി. ശ്രീലേഖയെ കബളിപ്പിച്ചത് ഓൺലൈനിലെ സ്ഥിരം തട്ടിപ്പുകാർ. ഈ ഓൺലൈൻ സൈറ്റ് തട്ടിപ്പാണെന്നതുസംബന്ധിച്ച് ഒട്ടേറെ സൈബർ സെക്യൂരിറ്റി വെബ്സൈറ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവഴിയുള്ള ഇടപാടുകൾ സുരക്ഷിതമല്ലെന്ന് പ്രമുഖ സൈബർ സെക്യൂരിറ്റി വെബ്ബായ ഇസൈബർപ്ലാനറ്റ് മുന്നറിയിപ്പുനൽകുന്നു. ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല, രജിസ്ട്രേഷൻ രേഖകൾ വ്യാജം, ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകിയിട്ടില്ല എന്നിങ്ങനെ ഒട്ടേറെ ക്രമക്കേടുകളാണുള്ളത്.

from money rss https://bit.ly/2PzR0FE
via IFTTT