121

Powered By Blogger

Friday, 11 September 2020

കമ്പനികളെ ആകര്‍ഷിക്കാന്‍ 1,70,000 കോടിയുടെ പദ്ധതികള്‍ ഉടനെ പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനത്തെതുടർന്ന് തളർച്ചയിലായ സമ്പദ് വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കുന്നതിന് സർക്കാൻ വൻകിട പദ്ധതികൾ ആസുത്രണം ചെയ്യുന്നു. രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കമ്പനികളെ ആകർഷിക്കുന്നതിനായി 23 ബില്യൺ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. ഓട്ടോമൊബൈൽ, സോളാർ പാനൽ, ഉപഭോക്തൃ ഉത്പന്നങ്ങൾ, തുണിവ്യവസായം, ഭക്ഷ്യ സംസ്കരണം, മരുന്ന് നിർമാണം തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കാകും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക. ഈ വർഷമാദ്യം സർക്കാർ കൊണ്ടുവന്ന ഉത്പാദനവുമായി ബന്ധപ്പെട്ട(പിഎൽഐ)ആനുകൂല്യ പദ്ധതിക്കുകീഴിൽതന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായെത്തും. ഭാവിയൽ സാധ്യതയുള്ള സൗരോർജം, ഇലക്ട്രോണിക്സ് മേഖലകളിലെ നിർമാണ കമ്പനികളെ ആകർഷിക്കുന്നത് രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഫർണീച്ചർ, പ്ലാസ്റ്റിക്, കളിപ്പാട്ടം, വിലകുറഞ്ഞ ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നീമേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇവയിൽ ഭൂരിഭാഗം ഉത്പന്നങ്ങളും ചൈനയിൽനിന്ന് നിലവിൽ ഇറക്കുമതിചെയ്യുകയാണ്. സാംസങ്, ഫോക്സ്കോൺ, വിസ്ട്രോൺ തുടങ്ങിയ വൻകിട കമ്പനികൾ രാജ്യത്തെ മൊബൈൽ നിർമാണ പ്ലാന്റുകൾ നിർമിക്കുന്നതിന് 1.5 ബില്യൺ ഡോളർ നിക്ഷേപം ഇതിനകം വാഗ്ദാനംചെയ്തിട്ടുണ്ട്. സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനം(ജിഡിപി) 23.9ശതമാനമാണ് ഇടിഞ്ഞത്. സമ്പദ് വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ നിക്ഷേപം ആകർഷിക്കേണ്ടത് ആവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. എളുപ്പത്തിൽ ബിസിനസ് നടത്താൻ പാപ്പരത്ത നിയമത്തിൽപ്പോലും മാറ്റംവരുത്തി. കോർപ്പറേറ്റ് നികുതികളും ഏഷ്യയിലെ ഏറ്റവുംതാഴ്ന്ന നിരക്കിലാക്കി. എന്നിരുന്നാലും വിയറ്റ്നാമാണ് വൻകിട നിർമാണ കമ്പനികൾക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടം.

from money rss https://bit.ly/35q3WU5
via IFTTT