121

Powered By Blogger

Wednesday, 8 December 2021

പണനയം സമ്പദ്ഘടനയുടെ തിരിച്ചുവരവിന് കരുത്തേകും: ഡോ.വി.കെ വിജയകുമാര്‍

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ ഉദാരപണനയ സമീപനം തുടരാൻ തീരുമാണിച്ചത് സമ്പദ് വ്യവസ്ഥയിലെ വളർച്ചാ തിരിച്ചുവരവിന് ശക്തിയേകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ അഭിപ്രായപ്പെട്ടു. സാമ്പത്തികവളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നു സമ്മതിക്കുമ്പോഴും വളർച്ചക്ക് അനുകൂലമായ നിലപാടെടുക്കാനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. സാമ്പത്തിക വളർച്ചക്ക് കേന്ദ്ര ബാങ്ക് നൽകുന്ന മുൻഗണനയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇപ്പോഴത്തെ ഉയർന്ന ഭക്ഷ്യ വിലക്കയറ്റം കാലംതെറ്റിയ മഴയെ തുടർന്നുണ്ടായിട്ടുള്ള താൽക്കാലിക പ്രതിഭാസമാണെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. വിലക്കയറ്റം കുറയാൻ പെട്രോൾ-ഡീസൽ വിലകൾ കുറച്ചതു സഹായിക്കുമെന്നും ആർബി എ കരുതുന്നു. ഉപഭോക്താക്കളുടെ ഭവന -വാഹന വായ്പ അടവുകളിൽ മാറ്റമുണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ ധീരമായ ഉദാര നയമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഓഹരി വിപണിയിൽ അത് പ്രതിഫലിക്കും-വിജയകുമാർ പറഞ്ഞു.

from money rss https://bit.ly/3EC7iCi
via IFTTT