ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സജീവമായി
Posted on: 01 Dec 2014
ന്യൂറംബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റ് ലോകപ്രശസ്തമാണ്. ദിവസേന രണ്ടുലക്ഷത്തിലധികം സന്ദര്‍ശകര്‍ ഈ മാര്‍ക്കറ്റ് വീക്ഷിയ്ക്കാന്‍ എത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ജര്‍മനിയിലെ മെട്രോസിറ്റിയെ കൂടാതെ ചെറിയ ചെറിയ നഗരങ്ങളില്‍ ഇത്തരം മാര്‍ക്കറ്റുകള്‍ സജീവമായി.
പലഹാരങ്ങളും മിഠായികളും, ചോക്‌ളേറ്റുകളും, പരമ്പരാഗത ശൈലിയിലുള്ള കരകൗശല നിര്‍മ്മാണ സാധനങ്ങളും ഈ സീസണില്‍ മാത്രം ലഭിയ്ക്കുന്ന പ്രത്യേകതരം വൈന്‍(ഗ്‌ളൂവൈന്‍) തുടങ്ങിയവ ഇത്തരം മാര്‍ക്കറ്റുകളില്‍ സുലഭമാണ്. മാര്‍ക്കറ്റ് തുടങ്ങി ദിവസങ്ങള്‍ കഴിയുന്തോറും ജനലക്ഷങ്ങളാണ് പ്രായഭേദമെന്യേ വൈനാഹ്റ്റ്മാര്‍ക്ക്റ്റ്(ക്രിസ്മസ് ചന്ത) സന്ദര്‍ശനത്തിനായി എത്തുന്നത്.
കമനീയമായി അലങ്കരിച്ച ദീപാലങ്കാരങ്ങളാല്‍ പൊതിയപ്പെട്ട ചെറിയ ചെറിയ സ്റ്റാളുകളാണ് വിസ്തൃതമായ മൈതാനിയില്‍ ഒരുക്കിയിട്ടുള്ളത്. നൂറുമുതല്‍ പതിനായിരത്തോളം സ്റ്റാളുകള്‍വരെ നിരത്തിയിരിയ്ക്കുന്ന മാര്‍ക്കറ്റുകള്‍ ഏവരേയും ആകര്‍ഷിയ്ക്കുന്നു. തടിയിലും പ്ലാസ്റ്റിക്കിലും തീര്‍ത്ത കൂടാരങ്ങള്‍ അഥവാ മോഡല്‍ ഹൗസുകള്‍ നിര്‍മ്മിതിയിലും ഏറെ മനോഹരമായിരിയ്ക്കും. ജര്‍മനിയെ കൂടാതെ സ്വിറ്റ്‌സര്‍ലണ്ട്, ഓസ്ട്രിയ, ബ്രിട്ടനിലെ ബിര്‍മ്മിങ്ഹാം തുടങ്ങിയ സ്ഥലങ്ങളിലെയും ക്രിസ്മസ് മാര്‍ക്കറ്റുകള്‍ വളരെ പ്രശസ്തമാണ്.
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT