Story Dated: Monday, December 1, 2014 07:10
നോയിഡ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയ ചീഫ് എഞ്ചിനീയര്‍ക്ക് നൂറ് കോടിയുടെ വജ്രാഭരണങ്ങളുടെ സമ്പാദ്യം ഉത്തര്‍പ്രദേശ് ഗവണ്‍മെന്റില്‍ ചീഫ് എഞ്ചിനിയര്‍ ആയിരുന്ന യാദവ് സിംഗിന്റെ വീട്ടില്‍ നടത്തിയ റെയ്‌ഡിലാണ് കണക്കില്‍പ്പെടാത്ത ഞെട്ടിക്കുന്ന സ്വത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ പാര്‍ക്ക് ചെയ്‌തിരുന്ന എസ്.യു.വി കാറില്‍ നിന്ന് 12 കോടി രൂപ പിടിച്ചെടുത്തിരുന്നു.
റെയ്‌ഡില്‍ 100 കോടി രൂപയ്‌ക്ക് തുല്യമായ വജ്രങ്ങളും രണ്ടുകിലോ സ്വര്‍ണവും കോടിക്കണക്കിന് രൂപയും യാദവിന്റെ ഉടമസ്‌ഥതയിലുള്ള 20ഓളം സ്‌ഥാപനങ്ങളുടെ രേഖകളും പിടിച്ചെടുത്തു. 1980ല്‍ ജൂനിയര്‍ എഞ്ചിനിയറായി സേവനമാരംഭിച്ച സിങ് 2011ല്‍ ചീഫ് എഞ്ചിനിയറായി സ്‌ഥാനക്കയറ്റം നേടുകയായിരുന്നു.
അനധികൃത സ്‌ഥലം വില്‍പ്പനയെ ആസ്‌പദമാക്കി ആയിരുന്നു റെയ്‌ഡ്്. 120ഓളം ഉദ്യോഗസ്‌ഥര്‍ റെയ്‌ഡില്‍ പങ്കെടുത്തു. പണത്തിനും സ്വര്‍ണത്തിനും പുറമെ യാദവിന്റെ ഭാര്യയുടെ പേരില്‍ അനധികൃതമായി രജിസ്‌റ്റര്‍ ചെയ്‌ത നാല്‍പ്പത് കമ്പനികളുടെ രേഖകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 900 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് 2012ല്‍ സമാജ്‌വാദിപാര്‍ട്ടി ഗവണ്‍മെന്റ് യാദവിനെ താല്‍ക്കാലികമായി ജോലിയില്‍ നിന്നും മാറ്റിയിരുന്നെങ്കിലും ആഴ്‌ചകള്‍ക്ക് മുമ്പ് ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. യാദവ് സിങിനെതിരെ എടുത്ത നടപടിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഏത് മേഖലയില്‍ അഴിമതി ശ്രദ്ധയില്‍ പെട്ടാലും അവര്‍ക്കെതിരെ സര്‍ക്കാര്‍ കനത്ത നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.
from kerala news edited
via IFTTT