Story Dated: Monday, December 1, 2014 08:00
കൊച്ചി: ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ നൂറിലധികം മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ തൊഴില്‍ തേടി ഇവര്‍ മുങ്ങിയിരിക്കാമെന്നാണ് നിഗമനം.
ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാവല്‍ ഏജന്‍സി പോലീസിനെയും ഇറ്റാലിയന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചു. വിശുദ്ധ പദവി പ്രഖ്യാപനത്തിന് പതിനായിരത്തിലധികം മലയാളികള്‍ ഇറ്റലിയില്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാണ് ഏതാനും പേര്‍ മുങ്ങിയിരിക്കുന്നത്. റോമിലും വെനീസിലുമായാണ് കേരളത്തില്‍ നിന്ന് പോയവര്‍ വിമാനമിറങ്ങിയത്.
ഇതില്‍ ചിലര്‍ വിശുദ്ധ പദവി പ്രഖ്യാപനത്തിന് മുമ്പ് തന്നെ മുങ്ങി. മറ്റ് ചിലര്‍ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷം മുങ്ങി. കാണാതായിരിക്കുന്നതില്‍ ഭൂരിപക്ഷം പേരും സ്‌ത്രീകളാണ്. വിശുദ്ധ പദവി പ്രഖ്യാപനത്തിന് എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് പത്ത് ദിവസത്തെ വിസയാണ് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് അനുവദിച്ചിരുന്നത്. വിശുദ്ധ പദവി പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്‌ച പിന്നിട്ടിട്ടും ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് ട്രാവല്‍ ഏജന്‍സി പോലീസിനെ സമീപിച്ചത്.
from kerala news edited
via IFTTT