121

Powered By Blogger

Monday, 1 December 2014

പി.എസ്. ശശികുമാറിന് കളിക്കളത്തില്‍ യാത്രയയപ്പ്‌








പി.എസ്. ശശികുമാറിന് കളിക്കളത്തില്‍ യാത്രയയപ്പ്‌


Posted on: 01 Dec 2014



ദോഹ: ജോലിയില്‍ നിന്ന് വിരമിക്കുന്ന ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി.എസ്. ശശികുമാറിന് ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം യാത്രയയപ്പ് നല്‍കി. സെമിഫൈനല്‍ മത്സരം നടന്ന ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഗ്യാലറികളെ സാക്ഷിനിര്‍ത്തി ശശികുമാറിന് ഫുട്ബാള്‍ പ്രേമികള്‍ യാത്രയപ്പ് നല്‍കി. ഖത്തറിലെ മലയാളി ഫുട്ബാള്‍ പ്രേമികള്‍ക്ക് വേണ്ടി ശംസുദ്ദീന്റെ നേതൃത്വത്തില്‍ നത്തുന്ന ഫുട്ബാള്‍ പ്രോത്സാഹന സംരംഭങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. ശശികുമാറിന്റെ സേവനം മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവിസ്മരണീയമാണെന്നും ഔദ്യോഗിക ജോലി വിരമിച്ചാലും അദ്ദേഹത്തിനു ഇത്തരം പൊതുസംരംഭങ്ങളെ പിന്തുണക്കാന്‍ സാധിക്കട്ടെയെന്ന് ഖ്വിഫ് പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര പ്രത്യാശ പ്രകടിപ്പിച്ചു. കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ ഖിഫിന്റെ സ്‌നേഹോപഹാരം ശശികുമാറിന് നല്‍കി.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

Related Posts:

  • നെടുമ്പാശ്ശേരിയില്‍ ഇന്റര്‍നാഷനല്‍ ഹബ്ബ്: പ്രവാസികള്‍ ഒന്നിക്കുന്നു യോഗം ഇന്ന്‌ നെടുമ്പാശ്ശേരിയില്‍ ഇന്റര്‍നാഷനല്‍ ഹബ്ബ്: പ്രവാസികള്‍ ഒന്നിക്കുന്നു യോഗം ഇന്ന്‌Posted on: 06 Mar 2015 ദുബായ്: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഇന്റര്‍നാഷനല്‍ ഹബ്ബ് എന്ന പദവി നേടിയെടുക്കുന്നതിനുള്ള ശ്രമത്തിനായി പ്രവാസി സം… Read More
  • അബുദാബി സോഷ്യല്‍ ഫോറം വാര്‍ഷികം 13-ന് അബുദാബി സോഷ്യല്‍ ഫോറം വാര്‍ഷികം 13-ന്Posted on: 06 Mar 2015 അബുദാബി: വൈവിധ്യമാര്‍ന്ന പരിപാടികളോടെ സോഷ്യല്‍ ഫോറം അബുദാബി 12-ാമത് വാര്‍ഷികം ആഘോഷിക്കുന്നു. 'ദൃശ്യം 2015' എന്നപേരില്‍ 13-ന് വൈകിട്ട് ഏഴിന് അബുദാബി നാഷണല്‍… Read More
  • പരിസ്ഥിതി ബോധവത്കരണ മത്സര ക്യാമ്പയിന്‍ പരിസ്ഥിതി ബോധവത്കരണ മത്സര ക്യാമ്പയിന്‍Posted on: 05 Mar 2015 ദോഹ: ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസ്സി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച… Read More
  • ഇത്തിഹാദ് റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് 70 കോടി ദിര്‍ഹം ഇത്തിഹാദ് റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് 70 കോടി ദിര്‍ഹംPosted on: 06 Mar 2015 2020-ല്‍ ജി.സി.സി. റെയില്‍ പൂര്‍ത്തിയാകും അബുദാബി: ജി.സി.സി. രാജ്യങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തിഹാദ്‌ െറയില്‍ പദ്ധതിയുടെ രണ്ടാംഘട്ട പാത… Read More
  • ഇന്നത്തെ പരിപാടി ഇന്നത്തെ പരിപാടിPosted on: 06 Mar 2015 അബുദാബി* ഇന്റര്‍നാഷണല്‍ കരാട്ടെ ക്ലബ്ബിന്റെ കാരാട്ടെ പരിശീലനക്ലാസ്സും പ്രദര്‍ശനവും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി ഒമ്പത് വരെ from kerala news editedvi… Read More