121

Powered By Blogger

Monday, 1 December 2014

ഹുറൂബ് ആയവര്‍ അനുകൂലസാഹചര്യം ഉപയോഗപ്പെടുത്തണം








ഹുറൂബ് ആയവര്‍ അനുകൂലസാഹചര്യം ഉപയോഗപ്പെടുത്തണം


Posted on: 01 Dec 2014




മക്ക: ഹുറുബ് ആയി നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം പ്രഖ്യാപിച്ച ആനുകൂല്യം പരമാവധി പ്രയോജനപ്പെട്ടുത്തണമെന്ന് നവോദയ മക്ക ഷാര സിത്തീന്‍ യൂണിറ്റ് സമ്മേളനം അഭ്യര്‍ത്ഥിച്ചു. ഹുറുബിനു ഇരയായവര്‍ അടിയന്തരമായി ജിദ്ദ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു അവസരം പ്രയോജനപ്പെട്ടുത്തണം. യൂണിറ്റ് സമ്മേളനം ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് കെ.എച്ച് ഷിജു പന്തളം ഉദ്ഘാടനം ചെയ്തു. വി.പി മുഹമ്മദ് ഒളവെട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി എന്‍.ഷബീര്‍ മേല്‍മുറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിഹാബുദ്ദീന്‍ കോഴിക്കോട് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മെഹബുബ് കരുളായി, തെല്‍ഹത്ത് മേലാറ്റൂര്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഫീഖ് കോട്ടക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ ഖാലീദ് എറണാകുളം, സി.അബ്ദുള്‍ ഖാദര്‍ കാടമ്പുഴ, എം.കെ.അബ്ദുള്‍ സമദ് വാവാട് എന്നിവര്‍ സംസാരിച്ചു. പുതിയ യൂണിറ്റ് കമ്മിറ്റിയുടെ പാനല്‍ ഏരിയ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് കെ.മൊയ്തീന്‍ കോയ പുതിയങ്ങാടി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വി.പി മുഹമ്മദ് ഒളവെട്ടൂര്‍ (പ്രസിഡന്റ്) ജലീല്‍ താമരശ്ശേരി, തെല്‍ഹത്ത് മേലാറ്റൂര്‍(വൈസ് പ്രസിഡന്റുമാര്‍) എന്‍.ഷെബീര്‍ മേല്‍മുറി (സെക്രട്ടറി) ഷെമീര്‍ മലപ്പുറം, അസീസ് വേങ്ങര (ജോയിന്റ് സെക്രട്ടറിമാര്‍) മെഹബുബ് കരുളായി (ട്രഷറര്‍) ബഷീര്‍ കരുനാഗപ്പള്ളി, ജലീല്‍ മലപ്പുറം, അമീര്‍ മേല്‍മുറി, ജാഫര്‍ ഒറ്റപ്പാലം(കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ അടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അസീസ് വേങ്ങര സ്വാഗതവും ജലീല്‍ താമരശ്ശേരി നന്ദിയും പറഞ്ഞു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

Related Posts:

  • എം.എം.എ. വനിതാദിനം ആഘോഷിച്ചു എം.എം.എ. വനിതാദിനം ആഘോഷിച്ചുPosted on: 11 Mar 2015 മാഞ്ചസ്റ്റര്‍: എം.എം.എയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ വുമന്‍സ് ഡെ ആഘോഷം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടന്നു. പ്രസി.പോള്‍സണ്‍ തോട്… Read More
  • യുക്മ ഈസ്റ്റ് ആംഗ്ലീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷകമ്മറ്റി രൂപീകരിച്ചു യുക്മ ഈസ്റ്റ് ആംഗ്ലീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷകമ്മറ്റി രൂപീകരിച്ചുPosted on: 11 Mar 2015 ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കൂന്ന പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിന് വന്‍ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കെ … Read More
  • എ.ബി.സി കാര്‍ഗോ ട്രോഫി റിഫ പ്രീമിയര്‍ ലീഗിന് തുടക്കമായി എ.ബി.സി കാര്‍ഗോ ട്രോഫി റിഫ പ്രീമിയര്‍ ലീഗിന് തുടക്കമായിPosted on: 12 Mar 2015 റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എ.ബി.സി കാര്‍ഗോ ട്രോഫി മൂന്നാമത് റിഫ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്… Read More
  • ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനം ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനംPosted on: 11 Mar 2015 ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ ഒരു മാസം നീണ്ടു നിന്ന 'ഹെല്‍ത്തി… Read More
  • മഹല്ല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു മഹല്ല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുPosted on: 12 Mar 2015 ദുബായ്: മാടവന കിഴക്കെ മുഹയുദ്ധീന്‍ ജുമാമസ്ജിദ് യു.എ.ഇ. മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ലില്‍ കൂടുതല്‍ സാന്ത്വന കാരുണ്യ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക… Read More