തിരുവനന്തപുരം: ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചകളും ഭാവങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അഞ്ച് ജൂറി ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ജൂറി ചെയര്‍മാന്‍ ഷീ ഫെയ് സംവിധാനം ചെയ്ത 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്ലാക്ക് സ്‌നോ', 'എ ഗേള്‍ ഫ്രം ഹുനാന്‍', മറാത്തി സംവിധായിക സുമിത്ര ഭാവെ, സുനില്‍ സുക്താങ്കറുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 'വാസ്തുപുരുഷ്', റെയ്‌സ് ക്ലയ്ക് സംവിധാനം ചെയ്ത 'നൈറ്റ് ഓഫ് സൈലന്‍സ്' എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.1993 ല്‍ റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരവും ഷിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരവും നേടി.
ചൈനീസ് ഡ്രാമാ ചിത്രം 'ബ്ലാക് സ്‌നോ' ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം നേടി. 1986 ല്‍ പുറത്തിറങ്ങിയ 'എ ഗേള്‍ ഫ്രം ഹുനാന്‍' ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നു നോക്കുമ്പോള്‍ വിചിത്രമെന്നു തോന്നാവുന്ന കഥയാണ് പറയുന്നത്. 12 വയസ്സുള്ള നായികയ്ക്ക് രണ്ടു വയസ്സുകാരനെ വിവാഹം കഴിക്കേണ്ടിവരുന്നു. ഭാര്യ എന്നതിലുപരി തന്റെ ഭര്‍ത്താവിന്റെ അമ്മയാവുകയാണ് നായിക. 1987ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ അണ്‍ സേര്‍ട്ടണ്‍ റിഗാര്‍ഡ് സെഷനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചൈന ഗോള്‍ഡന്‍ ഫീനിക്‌സ് അവാര്‍ഡ് ചിത്രത്തിലെ നായികയ്ക്ക് ലഭിച്ചു.
2003 ലെ നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച മറാത്തി ഫിലിമിനുള്ള ഗോള്‍ഡന്‍ ലോട്ടസ് അവാര്‍ഡ് നേടിയിട്ടുണ്ട്.
തന്നെക്കാള്‍ 30 വയസ്സ് മുതിര്‍ന്ന ജയില്‍പുള്ളിയെ വിവാഹം കഴിക്കേണ്ടിവരുന്ന കൗമാരക്കാരിയുടെ നിസ്സഹായാവസ്ഥയാണ് റെയ്‌സ് ക്ലയ്ക്കിന്റെ 'നൈറ്റ് ഓഫ് സൈലന്‍സ്' പറയുന്നത്. 2013 ല്‍ റിലീസ് ചെയ്ത ചിത്രമാണ്.

from kerala news edited
via
IFTTT
Related Posts:
വാര്‍ഷിക ്പ്രചരണോദ്ഘാടനം വാര്‍ഷിക ്പ്രചരണോദ്ഘാടനംPosted on: 15 Jan 2015 അബ്ബാസിയ: സ്വന്തത്തെ മറ്റുള്ളവര്‍ക്ക് വേണ്ടി ബലികഴിച്ച് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ് പ്രവാസികള്‍ എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സെക്രട്ടറി കെ.എ.ഷഫീക്ക് പറഞ്ഞു. അബ്ബാസ… Read More
കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍ 2014 ലില്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാര്‍ മെക്കാനിക്കാനായി അഭിനയിക്കുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന … Read More
'ഐ' അതുക്കും മേലെ ഷങ്കര്‍ ഒരു ചിത്രം എടുക്കാന്‍ പോവുന്നു. രണ്ട് രണ്ടര വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തിയാവുന്നത്. സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും. വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദമാണത്. താങ്കള്‍ എങ്ങിനെയാണിതിനെ മറികടക… Read More
പൊന്‍മുട്ടയിടുന്ന താറാവിനെ സിനിമാക്കാര്‍ കൊല്ലുന്ന വിധം മലയാള സിനിമയും സര്‍ക്കാര്‍ ബസും ഒരുപോലെയാണ്. എല്ലാകാലവും ഇവ രണ്ടും ഓടുന്നത് നഷ്ടത്തിലാണ്. പ്രതിസന്ധി വിട്ടൊഴിഞ്ഞ കാലവുമില്ല. കലാമൂല്യമില്ലായ്മ, കഥയില്ലായ്മ, പ്രേക്ഷകരുടെ അഭിരുചി വ്യതിയാനം എന്ന വാക്കിലാണ്. സിനിമ മറ്… Read More
ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക് ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്… Read More