Story Dated: Monday, December 1, 2014 04:41
മുംബൈ: ഐ.പി.എല്‍ വാതുവെയ്‌പ്പ് ആരോപണത്തില്‍ ബി.സി.സി.ഐയ്‌ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. എന്ത് കൊണ്ട് കോഴ ആരോപണം അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചില്ലെന്ന് സുപ്രീ കോടതി ചോദിച്ചു. ചെന്നൈ ടീമിലെ പ്രമുഖനും ശ്രീനിവാസന്റെ മരുമകനുമായ മെയ്യപ്പെനെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ചാണ് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചത്. അതേസമയം കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ അക്കാര്യം അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നതായി ബി.സി.സി.ഐ വ്യക്‌തമാക്കി.
ബി.സി.സി.ഐ ഭാരവാഹിയായ എന്‍.ശ്രീനിവാസന്‍ ഐ.പി.എല്‍ ടീം സ്വന്തമാക്കിയതിനെക്കുറിച്ചും സുപ്രീം കോടതി ആരാഞ്ഞു. അതേസമയം ഐ.പി.എല്‍ ലേല സമയത്ത് അന്നത്തെ ബി.സി.സി.ഐ അധ്യക്ഷനായിരുന്ന ശരത് പവാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നതായി എന്‍. ശ്രീനിവാസന്‍ സുപ്രീം കോടതിയില്‍ വ്യക്‌തമാക്കി. ഇന്ത്യ സിമന്റ്‌സ് സ്വതന്ത്ര കമ്പനിയായതിനാല്‍ ടീം സ്വന്തമാക്കുന്നതില്‍ തടസമില്ലെന്ന് പവാര്‍ വെളിപ്പെടുത്തിയതായി ശ്രീനിവാസന്‍ വ്യക്‌തമാക്കി. ഐ.പി.എല്ലിന്റെ സാമ്പത്തിക ഘടന വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
അതേസമയം സുപ്രീം കോടതി പരാമര്‍ശത്തിന്റെ അടിസ്‌ഥാനത്തില്‍ എം.എസ് ധോണി ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും എന്‍. ശ്രീനിവാസന്‍ പറഞ്ഞു.
from kerala news edited
via IFTTT







