121

Powered By Blogger

Monday, 1 December 2014

എല്‍.ഡി.എഫ്‌ യോഗത്തിനെത്തിയ പി.സി തോമസ്‌ വിഭാഗത്തെ മടക്കി അയച്ചു









Story Dated: Monday, December 1, 2014 04:47



mangalam malayalam online newspaper

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ്‌ പി.സി തോമസ്‌ വിഭാഗത്തെ ഇന്ന്‌ ചേര്‍ന്ന എല്‍ഡിഎഫ്‌ യോഗത്തില്‍ നിന്നും മാറ്റി നിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ചശേഷം മാത്രം യോഗത്തിലെത്തിയാല്‍ മതിയെന്നാണ്‌ വിശദീകരണം. എല്‍ഡിഎഫ്‌ യോഗത്തിനെത്തിയ പി.സി തോമസ്‌ വിഭാഗത്തെ മടക്കി അയച്ചു. പാര്‍ട്ടി ഭിന്നതയെ തുടര്‍ന്ന്‌ പി.സി തോമസുമായി ഇടഞ്ഞു നില്‍ക്കുന്ന സ്‌കറിയ തോമസ്‌ ഇന്നത്തെ യോഗത്തിന്‌ എത്താതിരുന്നതിനെ തുടര്‍ന്നാണ്‌ നടപടി.


പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന്‌ എല്‍ഡിഎഫ്‌ യോഗം പി.സി തോമസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കടുത്ത അഭിപ്രായ ഭിന്നതയാണ്‌ കുറച്ചു നാളായി പി.സി തോമസ്‌ വിഭാഗത്തില്‍ നിലനില്‍ക്കുന്നത്‌. ഇതേതുടര്‍ന്ന്‌ തോമസും സുരേന്ദ്രന്‍ പിള്ളയും മാത്രമാണ്‌ യോഗത്തിന്‌ എത്തിയത്‌.










from kerala news edited

via IFTTT