121

Powered By Blogger

Monday, 1 December 2014

അട്ടപ്പാടിയിലെ ശിശു മരണം പോഷകാഹാര കുറവുകൊണ്ടല്ല; സാമ്പത്തിക പാക്കേജ്‌ അനുവദിക്കില്ലെന്ന്‌ കേന്ദ്രം









Story Dated: Monday, December 1, 2014 05:43



mangalam malayalam online newspaper

ന്യൂഡല്‍ഹി : കേരളത്തില്‍ ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളിലെ ശിശു മരണം പോഷകാഹാര കുറവു മൂലമല്ലെന്നും പോഷകാഹാര കുറവ്‌ ശിശു മരണത്തിന്‌ കാരണമാകില്ലെന്നും കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി. പോഷകാഹാര കുറവ്‌ നേരിട്ട്‌ മരണ കാരണമാകില്ല. അതുകൊണ്ടു തന്നെ ഇതിനായി പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കാനാകിലെന്നും കേന്ദ്രം അറിയിച്ചു. പി. കരുണാകരന്‍ എം.പിയുടെ ചോദ്യത്തിന്‌ രേഖാമൂലം നല്‍കിയ മറുപടിയിലാണ്‌ കേന്ദ്രം ഇക്കാര്യം അറിയിച്ചത്‌.


അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്ക അറിയിച്ച എം.ബി രാജേഷ്‌ എംപിയും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അട്ടപ്പാടിയില്‍ അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍, പോഷകാഹാര കുറവ്‌ നേരിടാന്‍ നിലവില്‍ പദ്ധതികളുണ്ടെന്നും ഇതിനായി കേരളത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ നല്‍കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.










from kerala news edited

via IFTTT