121

Powered By Blogger

Monday, 1 December 2014

റഷ്യന്‍ ചിത്രം ലെവിയാതന് സുവര്‍ണമയൂരം









പനാജി:
ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം റഷ്യന്‍ ചിത്രം ലെവിയാതന്.

40 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സുവര്‍ണമയൂരം പുരസ്‌കാരം. സമകാലിക റഷ്യയിലെ സാധാരണക്കാരുടെ ജീവിതവും പ്രണയവും ദുരന്തങ്ങളുമൊക്കെയാണ് ലെവിയാതന്റെ മുഖ്യപ്രമേയം. ആന്‍ഡ്രി സ്വാഗിന്‍സാവ് ആണ് സംവിധായകന്‍. കാന്‍, ടൊറന്റോ ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മികച്ച നടനുള്ള പുരസ്‌കാരം ലെവിയാതനിലെ നായകന്‍ സെറിബ്രയാക്കവ് ബംഗാളി നടന്‍ ദുലാന്‍ സര്‍ക്കാറുമായി പങ്കിട്ടു.

ശ്രീഹരി സേത്ത് സംവിധാനം ചെയ്ത മറാഠി ചിത്രം 'വണ്‍ തൗസന്റ് നോട്ടിന്' (ഏക് ഹസാരാചീ നോട്ട്) പ്രത്യേക ജൂറി പുരസ്‌കാരവും കഴിഞ്ഞവര്‍ഷം മുതല്‍ മികച്ച ചിത്രത്തിനായി ഏര്‍പ്പെടുത്തിയ ശതാബ്ദിപുരസ്‌കാരവും ലഭിച്ചു.





പനാജി ഇന്‍ഡോര്‍‌സ്റ്റേഡിയത്തില്‍ നടന്ന സമാപനച്ചടങ്ങില്‍ ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ഹോങ്കോങ് സംവിധായകനായ വോങ് കര്‍വോയിക്ക് വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് സമ്മാനിച്ചു. നടന്‍മാരായ ജയറാമും ജാക്കി ഷ്‌റോഫും നടി വഹീദ റഹ്മാനും ചടങ്ങില്‍ അതിഥികളായി.

വോങ് കര്‍വോയിയുടെ 'ദി ഗ്രാന്‍ഡ്മാസ്റ്റര്‍' മേളയുടെ സമാപനചിത്രമായി ഞായറാഴ്ച പ്രദര്‍ശിപ്പിച്ചു. 11 ദിവസം നീണ്ട മേളയില്‍ മുന്നൂറിലേറെ ചിത്രങ്ങളാണ് തിരശ്ശീലയിലെത്തിയത്.











from kerala news edited

via IFTTT