Story Dated: Monday, December 1, 2014 01:57
തിരുവനന്തപുരം: നേമം വെള്ളയാണി ക്ഷേത്രത്തിനു സമീപം പത്തോളം കടകളും വീടും കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ അന്തര്‍സംസ്‌ഥാന മോഷ്‌ടാവ് പോലീസിന്റെ പിടിയിലായി. ഷാഡോ പൊലീസാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തിരുവല്ലം മേനിലത്ത് നിന്നും കാട്ടാക്കട പൂഴനാട് വിഷ്‌ണുഭവനില്‍ താമസിക്കുന്ന വേണുഗോപാലിന്റെ മകന്‍ ഉണ്ണികൃഷ്‌ണന്‍ (39) എന്നു വിളിക്കുന്ന തിരുവല്ലം ഉണ്ണിയെയാണ് നേമം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളും ഭാര്യ അനിത എന്നു വിളിക്കു ഷീബയും ചേര്‍ന്നാണ് മോഷണ മുതലുകള്‍ വില്‍പ്പന നടത്തിയിരുന്നത്. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബരജീവിതം നയിച്ചുവരികയായിരുന്നു. പകല്‍സമയങ്ങളില്‍ ഓട്ടോയില്‍ കറങ്ങി നടന്നു സ്‌ഥലങ്ങള്‍ കണ്ടുവച്ചശേഷം രാത്രിയില്‍ കാറില്‍ വന്നു മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via IFTTT