121

Powered By Blogger

Monday, 1 December 2014

കൃഷ്‌ണപിള്ള സ്‌മാരകം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാക്കളെ തടഞ്ഞു









Story Dated: Monday, December 1, 2014 04:17



ആലപ്പുഴ: കൃഷ്‌ണപിള്ള സ്‌മാരകം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാക്കളെ പോലീസ്‌ തടഞ്ഞു. എന്‍.ടി രമേശിന്റെ നേതൃത്വത്തിലാണ്‌ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും കൃഷ്‌ണപിള്ള സ്‌മാരകം സന്ദര്‍ശിക്കാനെത്തിയത്‌.


കൃഷ്‌ണപിള്ള സ്‌മാരകത്തിന്റെ രണ്ട്‌ കിലോമീറ്റര്‍ അകലെ വച്ച്‌ പോലീസ്‌ ബി.ജെ.പി സംഘത്തെ തടഞ്ഞു. പ്രദേശത്ത്‌ സംഘര്‍ഷ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ വന്‍ പോലീസ്‌ സന്നാഹം പ്രദേശത്ത്‌ നിലയുറപ്പിച്ചിരുന്നു. പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകരും നേതാക്കളും മുദ്രാവാക്യം വിളിച്ച ശേഷം മടങ്ങിപ്പോയി. സ്‌മാരകം തകര്‍ത്ത സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ എം.ടി രശേ്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT