ദോഹ: 1500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത എഫ്.സി.സി ഖത്തര്‍ കേരളീയം സ്‌കൂള്‍ കലോത്സവം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ ചാരിറ്റി സെന്റര്‍ അഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ കോര്‍ഡിനേറ്റര്‍ ഖാലിദ് ബഷീര്‍ അല്‍ അന്‍സി, അഡ്മിനിസ്‌ട്രേഷന്‍ സപ്പോര്‍ട്ട് ഡിവിഷന്‍ ഹെഡ് ഫരീദ് ഖലീല്‍ അസ്സിദ്ദീഖിയും മുഖ്യാതിഥികളായിരുന്നു. പ്രശസ്ത സംവിധായകനും ചലച്ചിത്രതാരവുമായ ജോയ്മാത്യു, m80 മൂസയിലെ വിനോദ് കോവൂര്‍, അതുല്‍, അന്‍ജു, തനിമ കലാ സാഹിത്യ വേദി ഡയറക്ടര്‍ ഫൈസല്‍ കൊച്ചി, സംവിധായകന്‍ ഷിബു ചക്രവര്‍ത്തി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ എഫ്.സി.സി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, എഫ്.സി.സി കലാസാഹിത്യ വേദി കണ്‍വീനര്‍ എ.വി.എം ഉണ്ണി എന്നിവര്‍ വിതരണം ചെയ്തു. വിനോദ് കോവൂര്‍ കുട്ടികളുമായി സംവാദിച്ചു.
എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, എക്‌സിക്യുട്ടീവ് അംഗങ്ങളായ റഫീഖ് മേച്ചേരി, ശംസുദ്ധീന്‍, മുഹമ്മദലി, സമദ്, എഫ്.സി.സി വനിതാ വേദി പ്രവര്‍ത്തകരായ അപര്‍ണ്ണ റനീഷ്, സൗദ ജബ്ബാര്‍, സഫൂറ സലീം, റജീന സലീം, ജംഷീല ശമീം, സലീല, ഖമറുന്നീസ, റംഷി, റജീന അലി, നൗഫി, മാജിദ എന്നിവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT