Story Dated: Monday, December 1, 2014 01:55
കോഴിക്കോട്: അനശ്വരഗാനങ്ങള്‍ പെയ്‌തിറങ്ങിയ സന്ധ്യയില്‍ സാരംഗി ഓര്‍കസ്‌ട്ര കോഴിക്കോടിന്റെ നാലാം വാര്‍ഷികാഘോഷം. ഇളയരാജയുടെയും ദേവരാജന്‍ മാസ്‌റ്ററുടെയും അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'രാജഗീതം ' സംഗീതസന്ധ്യയാണ് കൊച്ചുമിടുക്കരുടെ പ്രകടനങ്ങള്‍ക്ക് വേദിയായത്. ജളയരാജ, ദേവരാജന്‍ മാസ്‌റ്റര്‍ എന്നിവരുടെ 28-ത്തിലധികം ഗാനങ്ങളാണ് കൊച്ചു കൂട്ടുകാര്‍ ആലപിച്ചത്. ടൗണ്‍ഹാളില്‍ വൈകുന്നേരം എഴുമണിയ്‌ക്ക് ആരംഭിച്ച പരിപാടി രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ഗാനരചയിതാവ് രമേഷ് കാവില്‍ ഉദ്‌ഘാടനം ചെയ്‌തു. സാരംഗി ഓര്‍കസ്‌ട്ര പ്രസിഡന്റ് പി.വി ഷാജി അധ്യക്ഷതവഹിച്ചു. ഡയറക്‌ടര്‍ കുമുദം ദിവാകര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി കൃഷ്‌ണാനന്ദ് സ്വാഗതം പറഞ്ഞു.
from kerala news edited
via IFTTT