Story Dated: Monday, December 1, 2014 04:28
കൊച്ചി : ബാര്‍ ഉടമകളില്‍ നിന്നും ധനമന്ത്രി കെ.എം മാണി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടത് കണ്‍വീനര്‍ വൈക്കം വിശ്വനാണ് കേസ് ഹര്‍ജി നല്‍കിയത്.
മാണിക്കെതിരെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം നിയമപരമല്ലെന്നും വിഷയം പ്രത്യേക സംഘം അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന എല്‍ഡിഎഫ് യോഗത്തിലെ തീരുമാന പ്രകാരമാണ് ബാര്‍ കോഴക്കേസില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇതിനിടെ, കേസിലെ നിലവിലുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയല്‍ സമര്‍പ്പിച്ചു. സാക്ഷികള്‍ മൊഴി നല്‍കാന്‍ വൈകിയതാണ് അന്വേഷണം വൈകിച്ചത്. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും മൊഴി നല്‍കാനായി പ്രധാന സാക്ഷികള്‍ എത്തിയില്ലെന്നും ഇതുവരെ 26 സാക്ഷികളെ ചോദ്യം ചെയ്‌തുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. സാക്ഷികളില്‍ പലരും കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെന്നും എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നും വിജിലന്‍സ് വ്യക്‌തമാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT