121

Powered By Blogger

Monday, 1 December 2014

പതിമൂന്നുകാരിയെ ഉപയോഗിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമം; 73 പവന്‍ പിടികൂടി









Story Dated: Monday, December 1, 2014 05:21



mangalam malayalam online newspaper

തിരുവനന്തപുരം: പതിമൂന്നുകാരിയെ ഉപയോഗിച്ച്‌ കടത്താന്‍ ശ്രമം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ്‌ സ്വര്‍ണ്ണക്കടത്ത്‌ പിടികൂടിയത്‌. പരിശോധനയില്‍ 73 പവന്‍ സ്വര്‍ണം പിടികൂടി. വിപണിയില്‍ 15 ലക്ഷം വിലവരുന്ന സ്വര്‍ണം പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒളിപ്പിച്ചാണ്‌ കടത്താന്‍ ശ്രമിച്ചത്‌.


സാധാരണ നിലയില്‍ വസ്‌ത്രം ധരിച്ചതിനുശേഷം മുകളില്‍ സ്വര്‍ണം ധരിച്ച്‌ അതിനുമുകളില്‍ രണ്ടുനിര വസ്‌ത്രം ധരിച്ചാണ്‌ തട്ടിപ്പിന്‌ ശ്രമിച്ചത്‌. വിമാനത്താവളത്തിന്‌ പുറത്തുകടക്കുന്നതിനിടയില്‍ മെറ്റല്‍ ഡിറ്റക്‌റ്ററില്‍ ബീപ്പ്‌ ശബ്‌ദം കേട്ടിട്ടും പ്രത്യക്ഷത്തില്‍ ഒന്നും കാണാതിരുന്നതാണ്‌ ഉദ്യോഗസ്‌ഥരില്‍ സംശയത്തിന്‌ ഇടയാക്കിയത്‌. തുടര്‍ന്ന്‌ വീണ്ടും കടത്തിവിട്ടപ്പോള്‍ ബീപ്പ്‌ ശബ്‌ദം ആവര്‍ത്തിച്ചു. സംശയം തോന്നിയ ഉദ്യോഗസ്‌ഥര്‍ വനിതാ ഉദ്യോഗസ്‌ഥരെക്കൊണ്ട്‌ പെണ്‍കുട്ടിയുടെ ശരീര പരിശോധന നടത്തുകയായിരുന്നു.


പരിശോധനയില്‍ പത്തുവളകളും ഒരുമാലയും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന അമ്മാവന്‍ മുഹമ്മദ്‌ ഷാജനും കുടുംബവും കുട്ടിയെ സ്വര്‍ണക്കടത്തിന്‌ ഉപയോഗിക്കുകയായിരുന്നു. പിടിയിലായവര്‍ ശ്രീലങ്കന്‍ തമിഴ്‌ വംശജരാണ്‌. ഇവര്‍ ഒട്ടേറെത്തവണ പല വിമാനത്താവളങ്ങള്‍ വഴി യാത്ര നടത്തിയതായി അന്വേഷണത്തില്‍ വ്യക്‌തമായതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇവരുടെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ച്‌ വരികയാണ്‌.










from kerala news edited

via IFTTT