121

Powered By Blogger

Monday, 1 December 2014

സര്‍ഗാത്മകസിദ്ധികള്‍ സ്വയം വളര്‍ത്തണം -ഫൈസല്‍ കൊച്ചി








സര്‍ഗാത്മകസിദ്ധികള്‍ സ്വയം വളര്‍ത്തണം -ഫൈസല്‍ കൊച്ചി


Posted on: 01 Dec 2014



ഖത്തര്‍: സര്‍ഗാത്മകസിദ്ധികള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ആ മേഖലയില്‍ കഴിവുള്ളവര്‍ സ്വയം മുന്നോട്ടു വരണമെന്നും മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് കാത്തിരിക്കുന്നത് കൊണ്ടാണ് ഈ രംഗത്ത് പ്രതിഭകള്‍ ഉണ്ടാവാത്തത് എന്നും തനിമ കേരള ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊച്ചി പ്രസ്താവിച്ചു. തനിമ ഖത്തര്‍ കലാവേദിയുടെ ഈ പ്രവര്‍ത്തനവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.





തിന്മയുടെ പ്രചാരണത്തിനും അശ്ലീലാവിഷ്‌കാരത്തിനും ദൃശ്യകലകളെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന പുതിയ ലോകത്ത് ആശയവിനിമയത്തിന് ദൃശ്യാവിഷ്‌കാരങ്ങളെ അവഗണിച്ചു കൊണ്ട് മുന്നോട്ടുപോകാന്‍ മനുഷ്യനോ മതത്തിനോ പ്രത്യയശാസ്ത്രങ്ങള്‍ക്കോ സാധ്യമല്ലെന്ന് അധ്യക്ഷ്യം വഹിച്ചു സംസാരിച്ച തനിമ ഡയറക്ടര്‍ അബ്ദുറഹിമാന്‍ പുറക്കാട് അഭിപ്രായപ്പെട്ടു.

എംടിനിലമ്പൂര്‍, മുത്തലിബ് മട്ടന്നൂര്‍, എവിഎംഉണ്ണി ആശംസകള്‍ നേര്‍ന്നു. ഖാലിദ് കല്ലൂര്‍ തനിമയുടെ അടുത്തപരിപാടി വിശദീകരിച്ചു. ഫൈസല്‍ അബൂബക്കര്‍'പടിയടക്കാത്തതറവാട്ടിലേക്ക്.' എന്ന സ്വന്തം കവിത ആലപിച്ചു. എസ് ഹൈല്‍ സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ പാലക്കതോടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പി അലി നയിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു. മുത്തലിബ് മട്ടന്നൂര്‍, ഡോ. അനീസ്, നൂറുദ്ധീന്‍ കുറ്റിയാടി, അബ്ദുസ്സലാം കൊടുങ്ങല്ലൂര്‍ ഫാത്തിമ മജീദ്, അലി എന്നിവര്‍ മലയാളം ഹിന്ദി ഗസല്‍ ഗാനങ്ങളാലപിച്ചു.




അഹമ്മദ് പാതിരിപ്പറ്റ













from kerala news edited

via IFTTT