Story Dated: Monday, December 1, 2014 01:55
നരിക്കുനി: നരിക്കുനി ടൗണ്‍ ചുമട്ടുതൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനറായി കഴിഞ്ഞ 24 വര്‍ഷം സേവനമനുഷ്‌ഠിച്ച പി.കെ.രാമനും സഹപ്രവര്‍ത്തകനായ പി.പി.അബൂബക്കറിനും യാത്രയയപ്പ് നല്‍കി. നരിക്കുനി ടൗണ്‍ ചുമട്ടു തൊഴിലാളി കോ.ഓര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച യാത്രായയപ്പ് യോഗം ഐ.എന്‍.ടി.യു.സി.ജില്ലാ കമ്മിറ്റി അംഗം മൂസ ഉദ്‌ഘാടനം ചെയ്‌തു. എ.പി.ബാബുരാജ് അധ്യക്ഷനായിരുന്നു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സി.മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. സുരേഷ് ഉപഹാരസമര്‍പ്പണം നടത്തി.
എ.ബീരാന്‍ കോയയും, സി.മോഹനനും, പൂര്‍വതൊഴിലാളികളെ ആദരിച്ചു. കെ.പി.മോഹനന്‍ , സി.കെ.സലീം, മനോജ് പി.സി.രവീന്ദ്രന്‍ ,എം.ഇസ്‌മായില്‍ കെ. നാരായണ നായര്‍, സിമോഹനന്‍, യു.വി.മുഹമ്മദ്, ടി.പി.ബാലന്‍, എം.ഷറഫുദ്ധീന്‍, വി.എം.സുഭാഷ്, കെഅബ്‌ദുള്‍ സത്താര്‍, ടി.വി. ബാലന്‍, എം.ഷറഫുദ്ദീന്‍, വി.എം.സുഭാഷ്, കെ.അബ്‌ദുള്‍ സത്താര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
from kerala news edited
via IFTTT