യു.കെ.യില്‍ മലബാര്‍ സംഗമം
Posted on: 01 Dec 2014
ലണ്ടന്‍: കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയിട്ടുള്ള മുസ്ലീം സഹോദരങ്ങളുടെ കൂട്ടായ്മയായ എംഎംസിഡബ്ല്യുഎ യുടെ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. വാല്‍ത്താംസ്‌റ്റോം ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ലണ്ടന്‍ നഗരത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി എഴുന്നൂറ്റി അമ്പതോളം ആളുകള്‍ പങ്കെടുത്തു.
ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറബിക് ഡാന്‍സ്, സംഘഗാനം തുടങ്ങിയ മാപ്പിള കലാരൂപങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടി. കേരളത്തിലെ ഒരു മുസ്ലീം കല്യാണത്തലേന്ന് നടത്തുന്ന ആഘോഷങ്ങളുടെ ഒരു പുനരാവിഷ്‌കാരമായി മാറി ഇവിടെ സംഘടിപ്പിച്ച കലാപരിപാടികള്‍.
ഡോ.ഫഹദ്, സമദ്, കിഷോര്‍, സമീര്‍ തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ ഏറെ മനോഹരമായിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരി കെ.എം.ജമീല വാര്‍ഷിക സംഗമത്തില്‍ മുഖ്യാതിഥി ആയിരുന്നു. അബ്ദുള്‍ റഹ്മാന്‍ നൂറാനി ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയോടനുബന്ധിച്ച് മലബാര്‍ വിഭവങ്ങള്‍ കൊണ്ടുള്ള ഡിന്നറും ഉണ്ടായിരുന്നു.
1998 ല്‍ ഈദിനോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമം പിന്നീട് നിരവധി പരിപാടികളിലൂടെ വളര്‍ന്ന് 2004 ല്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി മാറുകയായിരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നു.

വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT