Story Dated: Monday, December 1, 2014 01:55
കോഴിക്കോട്: ശബരിമല തീര്‍ഥാടന സ്‌പെഷ്യലുകളും മറ്റ് അവധിക്കാല ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ലോക്കോപൈലറ്റുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്‌റ്റാഫ് അസോസിയേഷന്‍ സമരത്തിലേക്ക്.
ഇന്ന് ഡിമാന്‍ഡ്‌സ് ഡേ ആയി ആചരിക്കാനും ക്രൂ ബുക്കിംഗ് ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് പി.കെ അശോകന്‍, സെക്രട്ടറി പി.ജഗേശന്‍, എന്നിവര്‍ അറിയിച്ചു.
ഡിസംബര്‍ 16 ന് എല്ലാ ക്രൂ ബുക്കിംഗ് ഓഫിസുകള്‍ക്ക് മുന്നിലും രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ കൂട്ട ഉപവാസം നടത്തും. സതേണ്‍ റെയില്‍വെ മാനേജര്‍ക്ക് 29 മുതല്‍ 31 വരെ വ്യക്‌തിഗത കത്തുകള്‍ അയയ്‌ക്കാനും തീരുമാനിച്ചു.
ലോക്കോ പൈലറ്റുമാരുടെ ഇരുപത് ശതമാനത്തോളം ഒഴിവുകള്‍ പാലക്കാട് ഡിവിഷനില്‍ ഉണ്ടായിട്ടും യാതൊരു നടപടി ക്രമങ്ങളും ഡിവിഷന്‍ അധികാരികള്‍ സ്വീകരിച്ചില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. ജീവനക്കാരുടെ കുറവ് മറച്ചുവെച്ച് ട്രെയിനുകള്‍ ഓടിക്കുന്നതിനായി അധികാരികള്‍ ജീവനക്കാരുടെ വിശ്രമവും അവധിയും നിഷേധിക്കുകയാണ്. ജോലിക്ക് ഹാജരാവാന്‍ സാധിക്കാത്തവിധം അസുഖബാധിതരായവരുടെ പോലും മെഡിക്കല്‍ ലീവുകള്‍ നിഷേധിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
from kerala news edited
via IFTTT