121

Powered By Blogger

Monday, 27 April 2020

കടബാധ്യത: അവകാശ ഓഹരിയിലൂടെ റിലയന്‍സ് 40,802 കോടി സമാഹരിക്കും

കടബാധ്യത ഇല്ലാതാക്കാൻ അവകാശ ഓഹരി(റൈറ്റ്സ് ഇഷ്യു)യിലൂടെ വൻതുക സമാഹരിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇതുസംബന്ധിച്ച് ഏപ്രിൽ 30ന് പ്രഖ്യാപനമുണ്ടായേക്കും. കമ്പനിയുടെ ഓഹരികൾ വിൽക്കാനുള്ളശ്രമം വൈകുന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ ഈനീക്കം. നേരത്തെ സൗദി ആരാംകോയ്ക്ക് ഓഹരികൾ വിൽക്കാൻ ചർച്ചകൾ പുരോഗമിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ട സാഹചര്യത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് ഈ നീക്കത്തിന് തടസ്സമായി. തുടർന്നാണ് പ്ലാൻ ബിയെന്ന നിലയിൽ അവകാശ ഓഹരി പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നത്. റിലയൻസിന്റെ 100 ഓഹരി കൈവശമുള്ളവർക്ക് അവകാശ ഓഹരിയായി അഞ്ച് ഓഹരികൾ നൽകാനായിരിക്കും തീരുമാനിക്കുക. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കിൽനിന്ന് 10ശതമാനം കിഴിവിലായിലിക്കും ഓഹരികൾ അനുവദിക്കുക. ഇതിലൂടെ 40,802 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 2021ഓടെ റിലയൻസിനെ 100ശതമാനം കടമില്ലാത്ത കമ്പനിയാക്കിമാറ്റുമെന്ന് 2019 ഓഗസ്റ്റിലെ ഓഹരി ഉടമകളുടെ യോഗത്തിൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2019ഡിസംബറിലെ കണക്കുപ്രകാരം 1.53 ലക്ഷംകോടി രൂപയാണ് റിലയൻസിന്റെ കടബാധ്യത. കഴിഞ്ഞയാഴ്ച ജിയോ പ്ലാറ്റ്ഫോമിൽ ഫേസ് ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചിരുന്നു. ജിയോമാർട്ടും വാട്സാപ്പുമായി ചേർന്ന് രാജ്യമെമ്പാടുമുള്ള കച്ചവടമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. അവകാശ ഓഹരി ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു). ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കിൽകൂടി, നിലവിലുള്ള മാർക്കറ്റ് വിലയിൽ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫർ പ്രൈസ്. ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തിൽ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാർക്കറ്റ് വിലയായ 100 രൂപയിൽ നിന്നും 20 രൂപ താഴ്ത്തിയാണ് നൽകപ്പെടുന്നത്. അതിനാൽ ഇതും ഓഹരിയുടമകൾക്ക് ലഭിക്കുന്ന മെച്ചം തന്നെ.

from money rss https://bit.ly/2SfMWsf
via IFTTT