121

Powered By Blogger

Monday, 27 April 2020

ഐ.ടി. കമ്പനികൾക്ക് ഇളവ്; പുതിയ കമ്പനികൾക്കും പിന്തുണ

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐ.ടി. കമ്പനികൾക്ക് പിന്തുണയുമായി സർക്കാർ. വാടകയിൽ ഉൾപ്പെടെയാണ് ഇളവുകൾ നൽകിയിരിക്കുന്നത്. സംസ്ഥാനസർക്കാരിനു കീഴിലുള്ള ഐ.ടി. പാർക്കുകളിലെ സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് പ്രയോജനം ലഭിക്കുക. കേരള ഐ.ടി. പാർക്ക് സി.ഇ.ഒ.യും ജി-ടെക്കും (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളവുകൾ ഇങ്ങനെ • 10, 000 ചതുരശ്രയടിവരെ സ്ഥലമെടുത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസങ്ങളിൽ വാടക ഒഴിവാക്കി. • ഐ.ടി. പാർക്കുകളിലെ ഇൻക്യുബേഷൻ സെന്ററുകൾക്കും ഇക്കാലയളവിൽ വാടകയില്ല. • 10, 000 ചതുരശ്രയടിയിൽ കൂടുതൽ സ്ഥലമെടുത്തിരിക്കുന്ന കമ്പനികൾക്കു വാടകയിൽ മൂന്നുമാസത്തെ മൊറട്ടോറിയം അനുവദിച്ചു. പെനാൽറ്റിയും സർചാർജും ഈടാക്കില്ല. • ഐ.ടി. പാർക്കുകളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ളവയ്ക്കും മൂന്നുമാസത്തേക്ക് വാടക ഒഴിവാക്കി. • വാർഷികവാടകവർധനയുണ്ടാകില്ല. 2019-20 സാമ്പത്തികവർഷത്തെ വാടകതന്നെ അടച്ചാൽ മതി. • ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടകയ്ക്ക് സർചാർജില്ല. • ലോക്ഡൗൺമൂലം പാർക്കുകളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ഇതിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്ക് എത്തിക്കും. • ഐ.ടി. പാർക്കുകളിൽ ഭൂമി ദീർഘകാല പാട്ടത്തിനെടുത്തവർക്ക് കെട്ടിടം പൂർത്തിയാക്കാനും പ്രവർത്തനം തുടങ്ങാനും ആറുമാസംകൂടി നൽകും. ഇക്കാലയളവിലെ പെനാൽറ്റിയിൽ ഇളവുനൽകും. പുതിയ കമ്പനികൾക്ക് സർക്കാർ ഐ.ടി. പാർക്കുകളിൽ 2021 മാർച്ച് 31നകം പ്രവർത്തനം തുടങ്ങുന്ന ഐ.ടി., ഐ.ടി. ഇതര കമ്പനികൾക്ക് ആദ്യ മൂന്നുമാസങ്ങളിൽ വാടക ഒഴിവാക്കിനൽകും.

from money rss https://bit.ly/2SfF8Xo
via IFTTT