121

Powered By Blogger

Wednesday, 7 April 2021

ആർടിജിഎസ്, എൻഇഎഫ്ടി എന്നിവവഴി വാലറ്റുകൾക്കും ഇനി പണം കൈമാറാം

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) എന്നിവവഴി പണംകൈമാറാൻ ബാങ്കിതര ഫിൻടെക് സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി നൽകി. വായ്പാവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ബാങ്കുകൾക്കുമാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്. ഇതോടെ പേ ടിഎം, ഫോൺ പേ പോലുള്ള വാലറ്റുകൾക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റുവാലറ്റുകളിലേയ്ക്കോ യിപിഐ സംവിധാനമില്ലാതെതന്നെ പണംകൈമാറാൻകഴിയും. പ്രീ പെയ്ഡ് കാർഡ്, എടിഎം ഓപ്പറേറ്റർമാർ തുടങ്ങിയവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു ഡിജിറ്റൽ വാലറ്റിൽനിന്ന് മറ്റൊരുവാലറ്റിലേയ്ക്ക് പണംകൈമാറാനും ഇതോടെ കഴിയും. പേയ്മെന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലൻസ് പരിധി രണ്ടുലക്ഷമായും ആർബിഐ ഉയർത്തി. നേരത്തെ ഇത് ഒരുലക്ഷം രൂപയായിരുന്നു.

from money rss https://bit.ly/3mpgZvm
via IFTTT