121

Powered By Blogger

Monday, 23 August 2021

ഇന്ത്യയിലെ റിന്യൂ പവർ നാസ്ദാക്കിൽ ലിസ്റ്റ്‌ചെയ്യും: ലക്ഷ്യം 7400 കോടി രൂപ

പുനരുപയോഗ ഊർജമേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ റിന്യു പവർ നാസ്ദാക്കിൽ ലിസ്റ്റ്ചെയ്യും. 100 കോടി ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. യുഎസ് വിപണിയിൽ ലിസ്റ്റ്ചെയ്യുന്ന ആദ്യ ഇന്ത്യൻ റിന്യുവബ്ൾ കമ്പനിയാണ് റിന്യൂ പവർ. യുഎസിൽ പ്രാരംഭ ഓഹരി വില്പനയിലൂടെ 2020 ഡിസംബറിൽ 34.5 കോടി ഡോളർ കമ്പനി സമാഹരിച്ചിരുന്നു. നാസ്ദാക്കിൽകൂടി ലിസ്റ്റ്ചെയ്യുന്നതോടെ കമ്പനിയുടെ വിപണിമൂല്യം 400 കോടി ഡോളറാകും. ഗോൾഡ്മാൻ സാക്സ്, സിപിപി ഇൻവെസ്റ്റ്മെന്റ്സ്, അബുദാബി ഇൻവെസ്റ്റുമെന്റ് അതോറിറ്റി തുടങ്ങിയവയാണ് റിന്യൂ പവറിലെ പ്രധാന നിക്ഷേപകർ. ലിസ്റ്റിങ് പൂർത്തിയായാൽ ഗോൾഡ്മാൻ സാക്സിന്റെ നിക്ഷേപം 49ശതമാനത്തിൽനിന്ന് 33ശതമാനമാകും. സിപിപിയുടെയും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും ഓഹരി വിഹിതം യഥാക്രമം 17ശതമാനം, 13ശതമാനം എന്നിങ്ങനെയായി കുറയും. പുതിയ ആഗോള നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിൽ 20ശതമാനം ഓഹരി പങ്കാളിത്തംനേടും. 2025ഓടെ 18.5 ജിഗാവാട്സ് പ്രവർത്തനശേഷി ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികൾക്കായി ഐപിഒയിൽനിന്നുള്ള വരുമാനം ഉപയോഗിക്കും. നിലവിൽ കമ്പനിക്ക് 6 ജിഗാ വാട്ട് പ്രവർത്തനശേഷിയാണുള്ളത്. 4.5 ജിഗാവാട്ടിന്റെ പ്ലാന്റ് നിർമാണത്തിലാണ്. യുഎസിൽ ലിസ്റ്റ്ചെയ്യുമെങ്കിലും കമ്പനിയുടെ പ്രധാന പ്രവർത്തനം ഇന്ത്യയിൽതന്നെയായിരിക്കും. ആഗോളതലത്തിൽ സാന്നിധ്യമുള്ള കമ്പനിയായി മാറാൻ ലിസ്റ്റിങ് സഹായിക്കും. Indias ReNew Power to list on Nasdaq, aims to raise $1 billion

from money rss https://bit.ly/3y7twb1
via IFTTT