121

Powered By Blogger

Wednesday, 5 June 2019

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടിയേക്കും

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി ഇത്തവണ നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയൽ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറ്. തൊഴിൽ ഉടമകളോട് ടിഡിഎസ് ഫയൽ ചെയ്യേണ്ട അവസാനതിയതി ജൂൺ 30 ലേയ്ക്ക് നീട്ടി നൽകിയിരുന്നു. ഫോം 16 ജീവനക്കാർക്ക് നൽകേണ്ട തിയതി ജൂലായ് 10 ലേയ്ക്കും പ്രത്യക്ഷ നികുതി ബോർഡ് നീട്ടിയിരുന്നു. ജൂലായ് 10ന് ഫോം 16 കിട്ടിയാൽ വളരെ കുറച്ചുസമയംമാത്രമാണ് റിട്ടേൺ ഫയൽ ചെയ്യാൻ വ്യക്തികൾക്ക് ലഭിക്കുക. മുൻകാലങ്ങളെപ്പോലെ ജൂലായ് 31 ആണ് അവസാന തിയതിയെങ്കിൽ റിട്ടേൺ ഫയൽചെയ്യാൻ 21 ദിവസം മാത്രമാണ് ലഭിക്കുക. നിശ്ചിത തിയതിക്കകം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കഴിഞ്ഞവർഷം മുതൽ പിഴ ഈടാക്കാൻ തുടങ്ങിയിരുന്നു. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി പ്രത്യക്ഷ നികുതി ബോർഡ് നീട്ടിനൽകാനാണ് സാധ്യത. പാൻ-ആധാർ ബന്ധിപ്പിക്കൽ, ട്രാഫിക് കൂടിയതിനെതുടർന്ന് റിട്ടേൺ നൽകേണ്ട വെബ്സൈറ്റ് കിട്ടാതായത് എന്നിവമൂലം കഴിഞ്ഞവർഷംതന്നെ റിട്ടേൺ ഫയൽചെയ്യേണ്ട അവസാന തിയതി നീട്ടിയിരുന്നു.

from money rss http://bit.ly/2HWDlC2
via IFTTT

Related Posts:

  • നിക്ഷേപകർ സെപ്റ്റംബർ 30നുമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബിന്യൂഡൽഹി: തടസ്സമില്ലാതെ ഇടപാട് നടത്താൻ സെപ്റ്റംബർ 30ന് മുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിക്ഷേപകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമ… Read More
  • പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാംകൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേ… Read More
  • രൂപം മാറിയെത്തുന്നു, മണിചെയിൻ തട്ടിപ്പ്തൃശ്ശൂർ: ചെറിയ മുതൽമുടക്കിന് വൻ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിൻ തട്ടിപ്പ് രൂപംമാറ്റി തിരിച്ചെത്തിത്തുടങ്ങി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രചാരണം. ഒാൺലൈൻ ഹെൽപ്പിങ് പ്ലാറ്റ്ഫോം എന്ന േപരിലാണ് മണിചെയിൻ പ്രത്യക്ഷപ്പെട്ട… Read More
  • ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽകൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും 'അക്ഷയതൃതീയ' വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണ… Read More
  • ചരിത്രനേട്ടംകുറിച്ച് വിപണി: 60,000 പിന്നിട്ട് സെൻസെക്‌സ്, നിഫ്റ്റി 17,900വുംമുംബൈ: മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ട് സെൻസെക്സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 325 പോയന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916ലുമെത്തി.… Read More