121

Powered By Blogger

Friday, 2 January 2015

സംസ്‌ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ജേതാക്കള്‍ക്ക്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സ്വീകരണം











Story Dated: Saturday, January 3, 2015 03:46


മലപ്പുറം: സംസ്‌ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീമിന്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുമ്മൂടില്‍ നടന്ന ഫൈനലില്‍ തൃശൂരിനെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണു മലപ്പുറം നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം ജേതാക്കളായത്‌. ഇതോടെ ഈ സീസണില്‍ മലപ്പുറം നേടുന്ന മൂന്നാം കിരീടമായി. സംസ്‌ഥാന സീനിയര്‍ (ആണ്‍,പെണ്‍) വിഭാഗങ്ങളിലും ട്രോഫി കരസ്‌ഥമാക്കിയിരുന്നു. സബ്‌ ജൂനിയറില്‍ രണ്ടാം സ്‌ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു.

നിശ്‌ചിത സമയത്ത്‌ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം തൃശുരില്‍ നിന്നേറ്റ പരാജയത്തിന്റെ കണക്കു തീര്‍ക്കല്‍ കൂടിയായിരുന്നു കലാശക്കളി. സെമിയില്‍ കണ്ണൂരിനെ 2-1ന്‌ തോല്‍പ്പിച്ചാണു ഫൈനലിലെത്തിയത്‌. ഇതിഹാസ താരം ഡീഗോ മറഡോണ കളിക്കാരനും കോച്ചുമായി നിറഞ്ഞുനിന്നിരുന്ന അര്‍ജന്റീനയിലെ ബൊക്കാ ജൂനിയേഴ്‌സ് ക്ലബ്ബില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഇ എം അഭിജിത്‌, കാവുങ്ങല്‍ സ്വദേശിയും ക്യാപ്‌റ്റനുമായ ജിഷ്‌ണു ബാലകൃഷ്‌ണന്‍, ഇന്ത്യന്‍ ജൂനിയര്‍ താരം മുഹമ്മദ്‌ ഹാസില്‍ വളാഞ്ചേരി, സുബ്രതോ കപ്പില്‍ രണ്ടാം സ്‌ഥാനം നേടിയ എം.എസ്‌.പി ക്യാപ്‌റ്റന്‍ കൊണ്ടോട്ടി സ്വദേശി ടി സൂഹൈല്‍, എന്നിവരുടെ പരിചയ സമ്പന്നതയും കരുത്തുറ്റ കൗമാരനിരയും ടീമിനു മികച്ച ഗുണം ചെയ്‌തു. സുഹൈല്‍, മുഹമ്മദ്‌ ഉവൈസ്‌, ഇജാസ്‌ അഹമ്മദ്‌, മുഹമ്മദ്‌ ഫഹീന്‍, മുഹമ്മദ്‌ ഫവാസ്‌, ജംഷാദ്‌,ഷഹല്‍ മുഫീദ്‌, സൂഫീദലി, എം ജിതിന്‍, കെ ഷാഹുല്‍, സൂ ഹൈല്‍, സഫ്‌വാന്‍, ആഷിക്‌ കുരുണിയന്‍, അനു സാബിത്ത്‌, ജാസിര്‍ എന്നിവരാണ്‌ മറ്റു ടീമംഗങ്ങള്‍. കോച്ച്‌ ഷാജിറുദ്ദീന്‍, മാനേജര്‍ നഈമുദ്ദീന്‍. പി ഉബൈദുല്ല എം.എല്‍.എ ഉപഹാരങ്ങള്‍ നല്‍കി. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഖജാഞ്ചി പ്രഫ. പി അഷ്‌റഫ്‌, എക്‌സിക്കുട്ടീവ്‌ കമ്മിറ്റിയംഗം സി കെ അബ്‌ദുറഹിമാന്‍, ഡി.എഫ്‌.എ പ്രസിഡന്റ്‌ അബ്‌ദുല്‍കരീം, സെക്രട്ടറി എം മുഹമ്മദ്‌ സലീം, ട്രഷറര്‍ സുരേഷ്‌, കെ സുരേന്ദ്രന്‍, കോച്ച്‌ ഷാജിറുദ്ദീന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT