Story Dated: Friday, January 2, 2015 03:24
കാസര്‍ഗോട്:വ്യാജ മണല്‍പാസ് നിര്‍മ്മിച്ച് നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ ബദിയടുക്ക ബീജന്തടുക്കയിലെ റഫീഖ് കേളോട്ട് (28) പിടിയിലായി. ദുബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് റഫീഖ് പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 15ന് കാസര്‍കോട് നിന്നും പ്രവര്‍ത്തനം ആരംഭിച്ച ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമാണ് പിടിയിലായ റഫീഖ്.
വ്യാജമണല്‍ പാസ് കാഞ്ഞങ്ങാട്ട് നിന്നും പിടികൂടിയ വിവരം അറിഞ്ഞതോടെ നാട്ടില്‍നിന്നും മുങ്ങിയ ഇയാളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. റഫീഖ് രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പാക്കിയ പോലീസ് ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ ഒമാനിലുള്ളതായി വരുത്തിത്തീര്‍ക്കാന്‍ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് അവിടെ നിന്നും മറ്റൊരാളെ കൊണ്ട് ലോഗിന്‍ ചെയ്യിപ്പിക്കുകയും മറ്റ് വിവിധ രൂപത്തില്‍ അനേ്വഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ റഫീഖ് ശ്രമിച്ചതായും പോലീസ് പറഞ്ഞു.
ബുധനാഴ്‌ച രാവിലെ ഗള്‍ഫിലേക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയ റഫീഖിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും വിവരം കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസ ജോസിനെ അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്‌ഥര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കസ്‌റ്റഡിയിലെടുത്തു. കേസനേ്വഷിക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിഷ്‌ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ റഫീഖിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. എം.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയുടെ ഉടമസ്‌ഥതയിലുള്ള കാഞ്ഞങ്ങാട് പഴയ കൈലാസ് തീയേറ്ററിന് മുിലുള്ള മാള്‍ ഓഫ് ഇന്ത്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവിരുന്ന പ്രിന്റേജ് എന്ന സ്‌ഥാപനത്തില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 10ന് പോലീസ് നടത്തിയ റെയ്‌ഡിലാണ് വ്യാജ മണല്‍ പാസുകളും മറ്റും പോലീസ് പിടികൂടിയത്. ആബിദിന്റെ ഓഫീസിലെ ഇ. മെയില്‍ പരിശോധിച്ചപ്പോഴാണ് വ്യാജ മണല്‍പാസിന്റെ ഇമേജ് ഫയല്‍ റഫീഖ് കേളോട്ടിന്റെ മെയില്‍ നിന്നാണ് വിന്നിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയത്.
ആബിദിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസില്‍ നടത്തിയ റെയ്‌ഡില്‍ 18 ലക്ഷം രൂപ വിലവരുന്ന കോണിക കമ്പനിയുടെ ഡിജിറ്റല്‍ ലേസര്‍ പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍, സര്‍ക്കാര്‍ മുദ്രയുള്ള വ്യാജ മണല്‍ പാസുകള്‍ എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ചുവപ്പ് നിറത്തില്‍ സര്‍ക്കാര്‍ മുദ്രയും പച്ചനിറത്തില്‍ കാസര്‍കോട് ജില്ലാ അംഗീകൃത മണല്‍ പാസ് എന്നും അച്ചടിച്ച നിരവധി വ്യാജ മണല്‍ പാസുകളാണ് പ്രിന്റേജില്‍നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആബിദ് ആറങ്ങാടിക്കെതിരേയും പാര്‍ട്‌ണര്‍ സഫീര്‍ ആറങ്ങാടിക്കെതിരേയും ഹൊസ്‌ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. സംഭവം നടക്കുമ്പോള്‍ വിസിറ്റിംഗ് വിസയില്‍ പോയ ആബിദ് ഗള്‍ഫിലായിരുന്നു. സഫീര്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്ന ജനുവരി 10ന് ആബിദ് മടങ്ങിയെത്തുമെന്നാണ് സൂചന. ഇതോടെ ആബിദിന്റെ അറസ്‌റ്റും രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. മണല്‍ പാസുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്‌റ്റാണ് റഫീഖിന്റേത്. റഫീഖിനെ ചോദ്യംചെയ്‌ത് മൊഴിയെടുത്തശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കേസനേ്വഷിക്കു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്‌ചന്ദ്ര നായ്‌ക്കും ഹൊസ്‌ദുര്‍ഗ് സി.ഐ. ടി.പി. സുമേഷും പറഞ്ഞു.
from kerala news edited
via IFTTT