വിജയവും-വിവാദങ്ങളും ആഘോഷമാക്കിമാററുന്ന പതിവു സിനിമാകാഴ്ചകള്‍ക്കു തന്നെയാണ് 2014-ലും തമിഴകം സാക്ഷിയായത്.പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളുടെ എണ്ണം കൊണ്ടും നിര്‍മ്മാണചിലവുകൊണ്ടും കോളിവുഡ് ഇന്ത്യന്‍ സിനിമയെ അതിശയിപ്പിക്കുകയായിരുന്നു.നിലവില്‍ ലഭിച്ച കണക്കുപ്രകാരം 2014-ല്‍ ഇരുന്നൂറ്റി പതിനഞ്ചു ചിത്രങ്ങളാണ് പുറത്തുവന്നത് ഇതില്‍ മുപ്പതോളം ചിത്രങ്ങള്‍മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്.വ്യവസായമെന്ന നിലയില്‍ ലാഭത്തിലായ സൂപ്പര്‍താരചിത്രങ്ങള്‍പോലും പ്രതീക്ഷക്കൊത്തു വിജയംനേടിയില്ലെന്നത് കോളിവുഡിലെ പരസ്യമായ രഹസ്യമാണ്.
കൊട്ടിഘോഷിച്ചെത്തിയ താരരാജാക്കന്‍മാരുടെ ചിത്രങ്ങള്‍ക്കു പോലും ഇത്തവണഅടിതെറ്റി.ഇടവേളകള്‍ക്കുശേഷം പുതുമകളേറെ അവകാശപ്പെട്ടെത്തിയ രജനികാന്തിന്റെ ആനിമേഷന്‍ 3ഡി ചിത്രം പരാജയങ്ങളുടെ തലപ്പത്തുനില്‍ക്കുന്നു.കൊച്ചടൈയാന്റെ വീഴ്ചയും ലിംഗയുടെ ഇഴഞ്ഞുനീക്കവും രജനിയെ ഞെട്ടിച്ചപ്പോള്‍ ഉലകനായകന്‍ കമലഹാസന്റെ പേരില്‍ ഒരു ചിത്രം പോലും കുറിക്കപ്പെട്ടില്ല. കത്തിയിലൂടെ വിജയും,വീരത്തിലൂടെ അജിത്തും പിടിച്ചു നിന്നപ്പോള്‍ അന്‍ജാനിലൂടെ സൂര്യ വിമര്‍ശനങ്ങളുടെ ചൂടറിഞ്ഞു.
കെട്ടുകാഴ്ചയില്‍ നിന്നുമാറി, കരുത്തുള്ളകഥയും അവതരണത്തില്‍ പുതുമകളുമായെത്തിയ ചെറിയചിത്രങ്ങള്‍ ഇത്തവണയും വിസ്മയിപ്പിക്കുന്ന വിജയങ്ങള്‍ തന്നെ സ്വന്തമാക്കി.കൗമാരക്കാരുടെ ജീവിതം പറഞ്ഞ വിജയ് മില്‍ട്ടന്റെ ഗോലിസോഡയെന്ന സിനിമയ്ക്കു ലഭിച്ച സ്വീകാര്യത ഇക്കൂട്ടത്തില്‍പ്പെടുന്നു.
താരങ്ങളെ ദൈവങ്ങളായി നെഞ്ചിലേറ്റിയ തമിഴ് ആരാധകര്‍ക്കു സംഭവിച്ച മാറ്റം കോളിവുഡിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. താരത്തെകാണാനായിമാത്രം പണിഉപേക്ഷിച്ച് പണംചെലവാക്കി തിയേറ്ററുകളിലേക്ക് കുതിക്കുന്ന പതിവുരീതികള്‍ക്കാണ് നിലവില്‍ ഇടിവു വന്നത്.ആരവങ്ങളുടെ ആദ്യനാളുകള്‍ കഴിയുമ്പോള്‍ ആളൊഴിയുന്ന പ്രദര്‍ശനശാലകള്‍ കോളിവുഡിന് പുതിയകാഴ്ചയായിരുന്നു.നഷ്ടങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും രജനികാന്തിന്റെ ലിംഗയും വിജയുടെ കത്തിയും നൂറുകോടിക്ലബ്ബിലേക്ക് കയറിയെന്നത് കോളിവുഡിന് ആശ്വാസ വാര്‍ത്തകളാണ്.
മോഹന്‍ലാലും വിജയും തോളിടിച്ചെത്തിയ ജില്ലയാണ് 2014-ലെ ആദ്യ മാസ്സ്ഹിറ്റ,് പ്രദര്‍ശനത്തിനെത്തിയ ദിവസം തന്നെ ചിത്രം 10കോട ിനേടിയെങ്കിലും പിന്നീട് പ്രതീക്ഷക്കൊത്തുയരാന്‍ സിനിമയ്ക്കായില്ല. ജില്ല കിതച്ചുതുടങ്ങിയപ്പോള്‍ ഒപ്പമിറങ്ങിയ അജിത്തിന്റെ വീരം പൊടുന്നനെ കുതിച്ചുകയറുന്നതിന് തമിഴകം കണ്ടു.
അശോക്‌സെല്‍വന്‍ പ്രധാനവേഷത്തിലെത്തിയ തെഗിഡി,വടിവേലുവിന്റെ തെന്നാലിരാമന്‍,സിദ്ധാര്‍ത്ഥ് നായകനായ ജിഗര്‍ദണ്ഡ,വിക്രം പ്രഭുവിന്റെ അരിമനമ്പി, വിശാലിന്റെ നാന്‍ശികപ്പ് മനിതന്‍,നട്ടി നായകനായ സതുരങ്കെ വേട്ടൈ,പാര്‍ത്ഥിപന്റെ കഥൈ തിരക്കഥൈ വസനം ഇയക്കം,സി.സുന്ദറിന്റെ അരന്‍മനൈ,ധനുഷിന്റെ വേലയില്ലാ പട്ടതാരി,കാര്‍ത്തിയുടെ മദ്രാസ്,വിശാലിന്റെ പൂജൈ,കൃഷ് ണ നായകനായ യാമിരിക്കഭയമെ, ഡി.രാം സംവിധാനം ചെയ്ത മുണ്ടാസുപട്ടി, വിജയ് വസന്തിന്റെ എന്നമോനടക്കത്, വിജയ് ആന്റണിയുടെ സലിം-എന്നിവയെല്ലാം വാണിജ്യ സിനിമയുടെ ചേരുവകളില്‍ വിജയം നേടിയ 2014-ലെ തമിഴ് ചിത്രങ്ങളാണ്.
രാമാനുജന്റെ ജീവിതകഥപറഞ്ഞ് ജ്ഞാനരാജശേഖര്‍ ഒരുക്കിയ 'രാമാനുജ'വും, തമിഴ് നാടകചരിത്രം വിവരിക്കുന്ന വസന്തബാലന്റെ കാവ്യതലൈവന്‍,രവിമുരുഗന്റെ കുക്കൂ, വിജയ് മില്‍ട്ടന്റെ ഗോലിസോഡ,എ.എല്‍ വിജയ് സംവിധാനം ചെയ്ത ശൈവം,സിബിരാജ് നായകനായ നായികള്‍ ജാഗ്രതൈ എന്നിവ പ്രമേയങ്ങളുടെ വ്യത്യസ്തതകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
പ്രേതങ്ങള്‍ കൂട്ടത്തോടെ വെള്ളിത്തിരയിലേക്കു കുതിച്ചെത്തിയ വര്‍ഷംകൂടിയാണ് 2014. ആറ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് കോളിവുഡ് ഈ വര്‍ഷം സാക്ഷിയായി.യാമിരക്ക ഭയമേ,സി.സുന്ദറിന്റെ അരമനൈ,മിഷ്‌ക്കിന്റെ പിശാസു എന്നിവ കോടികളാണ് വാരിയത്.
താരങ്ങളുടെ ഇരട്ടവേഷങ്ങള്‍ക്കും തമിഴകം ഇത്തവണ വേദിയായി, ലിംഗയിലൂടെ രജനികാന്തും കത്തിയിലൂടെ വിജയും ഇരട്ടവേഷം പരീക്ഷിച്ചപ്പോള്‍, അഞ്ജാനില്‍ സൂര്യ ഡബിള്‍ ഗറ്റപ്പിലാണെത്തിയത്. ഹാസ്യതാരം വടിവേലു തിരിച്ചു വരവുനടത്തിയ തെന്നാലിരാമന്‍ ചിത്രത്തില്‍ അദ്ദേഹവും ഇരട്ടവേഷമാണ് അവതരിപ്പിച്ചത്.
വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനെന്നും കോളിവുഡിനു താല്‍പ്പര്യമാണ്,കഥമോഷണം ലിഗയേയും ശ്രീലങ്കന്‍ ബന്ധം കത്തിയേയും പിടിച്ചുകുലുക്കി.തമിഴ് വംശഹത്യയുടെ കഥപറയുന്ന സന്തോഷ് ശിവന്‍ ചിത്രം ഇനം പ്രതിഷേധത്തെതുടര്‍ന്ന് തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു.എല്‍.ടി.ടി.പ്രവര്‍ത്തകരുടെ ജീവിതം പ്രമേയമാക്കിയ പുലിപ്പാര്‍വൈ ചിത്രവും വിവാദചുഴിയില്‍ വീണൊടുങ്ങുകയായിരുന്നു.
വിജയ് ചിത്രത്തില്‍ യേശുദാസ് ഗായകനായെത്തിയതും,ഐ ട്യൂണ്‍സ് ഇന്ത്യ പുറത്തുവിട്ട മികച്ച ഗാനങ്ങളുടെ പട്ടികയില്‍ എ.ആര്‍ റഹ്മാന്‍ ഇടം നേടിയതും കോളിവുഡിനു അഭിമാനിക്കാവുന്നനേട്ടങ്ങളാണ്. കൊച്ചടൈയാന്‍,കാവ്യതലൈവന്‍,ഐ എന്നീചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. മാന്‍കരാത്തൈ,വേലയില്ലാപട്ടതാരി ചിത്രങ്ങളിലെ സംഗീതത്തിലൂടെ അനിരുദ്ധ് കയ്യടിനേടി.
നായികാപ്രാധാന്യമുള്ള ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനെത്തിയില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളിലൂടെ ഹന്‍സിക,സാമന്തയും,ലക്ഷ്മിമേനോന്‍ എന്നിവര്‍ പേരിനൊത്തു പരുമ നേടുകയായിരുന്നു.
from kerala news edited
via IFTTT