121

Powered By Blogger

Friday, 2 January 2015

ബി.ജെ.പി മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ആരംഭിച്ചു











Story Dated: Saturday, January 3, 2015 03:53


കല്‍പ്പറ്റ: ബി.ജെ.പി മെഗാ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ന്യൂനപക്ഷമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഴവറ്റ, കരിങ്കണ്ണിക്കുന്ന്‌, കടവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അംഗത്വവിതരണം നടത്തി. വാഴവറ്റയില്‍ നടന്ന പ്രവര്‍ത്തനം ന്യൂനപക്ഷമോര്‍ച്ച ജില്ലാപ്രസിഡന്റ്‌ ജോസഫ്‌വളവനാല്‍ ഉദ്‌ഘാടനം ചെയ്‌തു. ആന്റോ അഗസ്‌റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാലന്‍, ശ്രീഹരി, അനില്‍, സുരേഷ്‌ അരിമുണ്ട, വേണു, സുരേഷ്‌ ചേപ്പോട്ട്‌, ഗിരീഷ്‌ വാഴവറ്റ, രാജേഷ്‌ പട്ടാമ്പി, പ്രേംദീപ്‌, പി.എം.രാധാകൃഷ്‌ണന്‍, പി.എന്‍ .സനല്‍, ദിശാന്ത്‌ മലക്കാട്ട്‌ എന്നിവര്‍ പങ്കെടുത്തു.

മേപ്പാടി: ബി.ജെ.പി മേപ്പാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ്‌ വിതരണം ജില്ലാ ഉപാധ്യക്ഷന്‍ ടി.എ.മാനു ഉദ്‌ഘാടനം ചെയ്‌തു. റിട്ട. സുബേദാര്‍ ബാലന്‍ ആദ്യ അംഗത്വം സ്വീകരിച്ചു. ആരോട രാമചന്ദ്രന്‍, സുബീഷ്‌, കെ.സെയ്‌തലവി, നടുവത്ത്‌ ശ്രീനിവാസന്‍, കെ.രജീഷ്‌കുമാര്‍, ഷാജിമോന്‍, ടി.പി.ശിവാനന്ദന്‍, വിശ്വനാഥന്‍, അനന്തഗിരി, ശശി ആനപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പള്ളിക്കുന്ന്‌: പള്ളിക്കുന്നില്‍ നടന്ന കോട്ടത്തറ പഞ്ചായത്ത്‌ തല അംഗത്വ വിതരണം ജില്ലാസെക്രട്ടറി ശാന്താകുമാരി ഉദ്‌ഘാടനം ചെയ്‌തു.

മേലെഅരപ്പറ്റ: ബി.ജെ.പി മൂപ്പൈനാട്‌ പഞ്ചായത്ത്‌ അംഗത്വവിതരണം മേലെ അരപ്പറ്റയില്‍ കോണ്‍ഗ്രസ്‌ വിട്ടുവന്ന സുജേഷിന്‌ അംഗത്വം നല്‍കി മണ്ഡലംസെക്രട്ടറി രജിത്ത്‌ നിര്‍വഹിച്ചു.

തവിഞ്ഞാല്‍: ബി.ജെ.പി തവിഞ്ഞാല്‍ പഞ്ചായത്ത്‌തല മെമ്പര്‍ഷിപ്പ്‌ വിതരണം എസ്‌എന്‍ഡിപി വെണ്‍മണി ശാഖാപ്രസിഡന്റ്‌ ഗിരീഷിന്‌ അംഗത്വം നല്‍കി മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ.വീരഭദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ബൈജു ചൈതന്യ, സുഭാഷ്‌, യു.ജി.രാജന്‍, പി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തരുവണ: വെള്ളമുണ്ട പഞ്ചായത്ത്‌ തല ഉദ്‌ഘാടനം തരുവണയില്‍ അബ്‌ദുള്‍ ഖാദറിന്‌ അംഗത്വം നല്‍കിക്കൊണ്ട്‌ യുവമോര്‍ച്ചജില്ലാ പ്രസിഡന്റ്‌ സി. അഖില്‍ പ്രേം ഉദ്‌ഘാടനം ചെയ്‌തു.

കുളത്താട: ബി.ജെ.പി 12-ാം വാര്‍ഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മെമ്പര്‍ഷിപ്പ്‌ ക്യാമ്പയിന്‍ കെ.കെ.സുരേഷിന്‌ അംഗത്വംനല്‍കി ബൂത്ത്‌ പ്രസിഡന്റ്‌ വിജയന്‍ അണിഞ്ഞയില്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.










from kerala news edited

via IFTTT

Related Posts:

  • ഓഹരി വിപണി കാത്തിരിക്കുന്നു നിഫ്റ്റിക്ക് കഴിഞ്ഞയാഴ്ച 8775 നിലവാരമാണ് ട്രെന്‍ഡ് നിലനിര്‍ത്താനുള്ള സപ്പോര്‍ട്ട് ആയി കണ്ടിരുന്നത്. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ അത് ഭേദിക്കപ്പെടുകയും നിഫ്റ്റി അതിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ച… Read More
  • നികുതി ലാഭിക്കാന്‍ 5 ഇ.എല്‍.എസ്.എസ്. നികുതി ലാഭിക്കാന്‍ 5 ഇ.എല്‍.എസ്.എസ്.Posted on: 09 Feb 2015ആര്‍. റോഷന്‍ആദായ നികുതി ലാഭിക്കാനുള്ള നിക്ഷേപ പദ്ധതികള്‍ ധാരാളമുണ്ടെങ്കിലും അവയില്‍ നിന്നൊക്കെയുള്ള വരുമാനം പരിമിതമാണ്. പക്ഷേ, അവയില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍… Read More
  • പ്രത്യേക സാമ്പത്തിക മേഖലയും റിയല്‍ എസ്റ്റേറ്റിനായി തുറക്കുന്നു പ്രത്യേക സാമ്പത്തിക മേഖലയും റിയല്‍ എസ്റ്റേറ്റിനായി തുറക്കുന്നുടി.ജെ. ശ്രീജിത്ത്‌രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) ഭൂമിയും ഇനി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിനായി ഉപയോഗിക്കാം. കേന്ദ്ര വാണിജ്യ മന്ത്രാലയം സെസ് നി… Read More
  • യമനില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ യമനില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍Posted on: 09 Feb 2015 ജിദ്ദ: ഷിയാ അനുകൂല ഹൂത്തി വിഭാഗം അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ പുനരവരോധിക്കേണ്ടത് ആവശ്യകതയാണെന്നു ഐക… Read More
  • ഭവന നിര്‍മാണത്തിന് വെളിച്ചം പകര്‍ന്ന് എഞ്ചിനീയേര്‍സ് ഫോറം സെമിനാര്‍ ഭവന നിര്‍മാണത്തിന് വെളിച്ചം പകര്‍ന്ന് എഞ്ചിനീയേര്‍സ് ഫോറം സെമിനാര്‍Posted on: 09 Feb 2015 ജിദ്ദ: എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേര്‍സ് ഫോറം 'ഭാവിയിലെയ്‌ക്കൊരു ഭവനം' സെമിനാര്‍ സംഘടിപ്പിച്ചു. 'അഫോര്‍ഡബിള്… Read More